കീരവാണിയെ അഭിനന്ദിക്കുന്ന ഇംഗ്ലീഷ് ഫേസ്ബുക്ക് പോസ്റ്റ് ഡോ. ചിന്താ ജെറോം പിൻവലിച്ചു;ട്രോൾ മൂലമെന്ന് സൂചന

Last Updated:

പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകൾ.

തിരുവനന്തപുരം:  ആർആർആർ ചിത്രത്തിന്‍റെ ഓസ്കാർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് പിന്‍വലിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകൾ.
പോസ്റ്റ് ട്രോളുകളിലൂടെ വൈറലായതിന് പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്. ആർആര്‍ആർ ചിത്രത്തിലെ ‘നട്ടു നട്ടു’ ഗാനത്തിന് ഓസ്കാർ ലഭിച്ചതിന് സംഗീത സംവിധായകൻ‌ എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ഡോ. ചിന്താ ജെറോമിന്റെ പോസ്റ്റ്.
‘ആർ.ആർ.ആർ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എംഎം കീരവാണിക്ക് ഓസ്കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്” എന്നാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടാലുള്ള ചിന്താ ജെറോമിന്റെ പോസ്റ്റ്.
advertisement
കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ചിന്താ ജെറോം. ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തരബിരുദവും ബിഎഡും ചിന്താ ജെറോം നേടിയിട്ടുണ്ട്. ഇതാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് പിന്നിലെ കാരണവും. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണോയെന്നായിരുന്നു ഉയർന്ന ചോദ്യം.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ചിന്ത കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ് നേടി.
advertisement
2021-ൽ കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ അവർ ചുംബനം സമരം ഇടതുപക്ഷം, അതിശയപ്പത്ത്, ചങ്കിലെ ചൈന തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.
advertisement
ഇംഗ്ലീഷിൽ തയാറാക്കിയ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയര്‍ന്നിരുന്നു. ‘ചങ്ങമ്പുഴ’യുടെ വിഖ്യാതമായ കവിത ‘വാഴക്കുല’ എഴുതിയത് ‘വൈലോപ്പിള്ളി’യാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയർന്നിരുന്നു. ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് ചിന്ത പ്രബന്ധം തയാറാക്കിയതെന്നായിരുന്നു ആക്ഷേപം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കീരവാണിയെ അഭിനന്ദിക്കുന്ന ഇംഗ്ലീഷ് ഫേസ്ബുക്ക് പോസ്റ്റ് ഡോ. ചിന്താ ജെറോം പിൻവലിച്ചു;ട്രോൾ മൂലമെന്ന് സൂചന
Next Article
advertisement
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
  • എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കും

  • പ്ലസ്ടു പരീക്ഷ 2026 മാർച്ച് 6 മുതൽ 28 വരെ ഉച്ചക്ക് 1.30ന്

  • പ്ലസ് വൺ പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ രാവിലെ 9.30ന്

View All
advertisement