റമദാനില്‍ വെള്ളവും കട്ടന്‍കാപ്പിയും മാത്രം കുടിച്ച് നോമ്പ്; അമ്പരപ്പിക്കുന്ന മാറ്റം പങ്കുവെച്ച് യൂട്യൂബര്‍
- Published by:Rajesh V
- news18-malayalam
Last Updated:
30 ദിവസത്തെ നോമ്പ് കാലത്ത് എല്ലാ ദിവസവും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഓരോ ദിവസത്തെ കാര്യങ്ങളും യൂസഫ് പങ്കിട്ടിരുന്നു. മാര്‍ച്ച് രണ്ടിനാണ് വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസ രീതി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ തന്നെ ഫോളോ ചെയ്യുന്നവരെ പരിചയപ്പെടുത്തിയത്
ഫൗസിട്യൂബ് എന്നറിയപ്പെടുന്ന യൂട്യൂബറായ യൂസഫ് സാലിഹ് എറകത്ത് റമദാന്‍ നോമ്പുകാലത്ത് നടത്തിയ ശാരീരികമായ പരിവര്‍ത്തനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. റമദാന്‍ കാലത്ത് പകല്‍ സമയം മുഴുവൻ ഉപവസിച്ച യൂസഫ് നോമ്പ് തുറക്കുന്ന സമയത്ത് വെള്ളവും കട്ടന്‍ കാപ്പിയും ഇലക്ട്രോലൈറ്റുകളും മാത്രം കുടിച്ചാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
30 ദിവസത്തെ നോമ്പ് കാലത്ത് എല്ലാ ദിവസവും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഓരോ ദിവസത്തെ കാര്യങ്ങളും യൂസഫ് പങ്കിട്ടിരുന്നു. മാര്‍ച്ച് രണ്ടിനാണ് വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസ രീതി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ തന്നെ ഫോളോ ചെയ്യുന്നവരെ പരിചയപ്പെടുത്തിയത്.
''അടുത്ത 30 ദിവസത്തേക്ക് ഞാന്‍ വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസ രീതിയായിരിക്കും പിന്തുടരുക. രാവിലെ മുതല്‍ വൈകിട്ട് വരെ സാധാരണപോലെ ഉപവസിക്കും. തുടര്‍ന്ന് നോമ്പ് തുറക്കുന്നതിന് വെള്ളം, കട്ടന്‍ കാപ്പി, ഇലക്ട്രോലൈറ്റുകള്‍ എന്നിവ മാത്രമെ ഉപയോഗിക്കൂ,'' അദ്ദേഹം പറഞ്ഞു.
advertisement
advertisement
എന്നാല്‍, ഈ രീതിയിലുള്ള ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് യൂസഫ് യാതൊരുവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല. ''ഞാന്‍ ഇതിനായി തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഭക്ഷണം കുറവ് വരുത്തിയിട്ടില്ല. പുകവലിക്കുന്നത് കുറച്ചില്ല. എല്ലാം ഒറ്റയടിക്ക് ഉപേക്ഷിക്കുകയാണ്. ഇത് ഉണ്ടാക്കുന്ന മാറ്റം നിങ്ങള്‍ക്ക് തത്സമയം കാണാന്‍ കഴിയും,'' യൂസഫ് പറഞ്ഞു.
തന്റെ ദിനചര്യകള്‍, പുറത്തെ ജോലികള്‍, തണുത്തവെള്ളത്തിലാണോ ചൂടുവെള്ളത്തിലാണോ കുളിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ അറിയാൻ ചാറ്റ് ജിപിടി പ്രയോജനപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
advertisement
മൂന്നാമത്തെ ദിവസമായപ്പോള്‍ പുകവലി പെട്ടെന്ന് നിറുത്തിയത് പ്രശ്‌നങ്ങളുണ്ടാക്കിയതായി യൂസഫ് പറഞ്ഞു. ''ഞാന്‍ കള്ളം പറയില്ല. ഇന്നലെ കഠിനമായ ദിവസമായിരുന്നു. അത് പക്ഷേ, വിശന്നിട്ടില്ല. എല്ലാം ഒറ്റയടിക്ക് ഉപേക്ഷിച്ചത് മൂലമുണ്ടായ പ്രശ്‌നമാണ്,'' അദ്ദേഹം പറഞ്ഞു. പുകവലി ഉപേക്ഷിച്ചത് യൂസഫിന് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കി. ''ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയുണ്ടായി. ഞാന്‍ ഒച്ചയിട്ടു. നിരാശ തോന്നി. സത്യം പറഞ്ഞാല്‍ അത് അത്ര നല്ലകാര്യമായിരുന്നില്ല,'' യൂസഫ് പറഞ്ഞു.
advertisement
വൈകാതെ തന്നെ യൂസഫിന്റെ ശരീരം ഇതുമായി പൊരുത്തപ്പെടാന്‍ തുടങ്ങി. മാര്‍ച്ച് 31ന് അവസാനദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കിയ ശേഷം യൂസഫ് ചില കാര്യങ്ങള്‍ പങ്കിട്ടു. ''ഇന്ന് 30 ദിവസത്തെ നോമ്പിന്റെ അവസാന ദിവസമാണ്. നിങ്ങള്‍ തുടങ്ങിയ ഇടത്തേക്ക് തിരിഞ്ഞുനോക്കുമ്പോഴാണ് നിങ്ങള്‍ എത്രത്തോളം എത്തിയെന്ന് മനസ്സിലാക്കുക. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ, വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തവിധം ഞാന്‍ ശരീരികമായും മാനസികമായും ആത്മീയമായും തളര്‍ന്നുപോയി,'' യൂസഫ് പറഞ്ഞു. നോമ്പ് തുടങ്ങുന്നതിന് മുമ്പും പൂര്‍ത്തിയാക്കിയതിന് ശേഷവുമുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
advertisement
യൂസഫിന്റെ ശരീരത്തിലുള്ള മാറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ശ്രദ്ധ പിടിച്ചുപറ്റി. നിരവധിപ്പേര്‍ അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ പ്രശംസിച്ചു. അസാധ്യമായ കാര്യമാണ് യൂസഫ് ചെയ്തതെന്ന് ഒരാള്‍ പറഞ്ഞു. ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ശാരീരിക മാറ്റമാണ് യൂസഫില്‍ കണ്ടതെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ''അവിശ്വസനീയമായ അച്ചടക്കവും സമര്‍പ്പണവും. നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നേരുന്നുവെന്ന്'' മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍, ഇത് ആരോഗ്യപരമായ തീരുമാനല്ലെന്നും പ്രോട്ടീനും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നും മറ്റൊരു ഉപയോക്താവ് വ്യക്തമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
April 03, 2025 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റമദാനില്‍ വെള്ളവും കട്ടന്‍കാപ്പിയും മാത്രം കുടിച്ച് നോമ്പ്; അമ്പരപ്പിക്കുന്ന മാറ്റം പങ്കുവെച്ച് യൂട്യൂബര്‍