ഗുരുവായൂർ ദേവസ്വത്തിൽ 10 ആനപ്പാപ്പാന്മാരുടെ ഒഴിവിലേക്ക് 109 അപേക്ഷകർ!

Last Updated:

ആനയെ തേയ്ക്കുന്ന ചകിരി ചെത്താനറിയാമോ? നിങ്ങൾക്കും ആകാം ആന പ്പാപ്പാൻ

ഗുരുവായൂർ: ആനയെ തേയ്ക്കുന്ന ചകിരി ചെത്താനറിയാമോ? ഗുരുവായൂർ ദേവസ്വത്തിൽ ആനപാപ്പാനാകാൻ കഴിയും. പത്ത് ആനപ്പാപ്പന്മാരുടെ ഒഴിവിലേക്കാണ് ദേവസ്വം അപേക്ഷ ക്ഷണിച്ചത്. 109 പേർ തസ്തികയിലേക്ക് അപേക്ഷ നൽകി കഴിഞ്ഞു. മൂന്നു ദിവസത്തെ ഇൻറർവ്യൂ ആണ് ദേവസ്വം ബോർഡ് നടത്തുന്നത്.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം അടങ്ങിയ പാനലാണ് ഇന്റ്ർവ്യൂ നടത്തുന്നത്. കേരളത്തിലെ ഒന്നാംനിര ആനകളുടെ പാപ്പാന്മാരും പി.ടി.സെവൻ ടീമിലെ അംഗങ്ങളും അടക്കം അപേക്ഷകരായി എത്തിയവരില്‍ ഉൾപ്പെടുന്നുണ്ട്.
ഇതിനായി മകവും തെളിയിക്കേണ്ടതുണ്ട്. ആനപ്പുറം കയറുക, ആനയെ നടത്തിക്കുക, നെറ്റിപ്പട്ടം കെട്ടുക, ആനയെ തേയ്ക്കുന്ന ചകിരി ചെത്തി തയാറാക്കുക, മരം കയറുക തുടങ്ങിയ മികവുകൾ തെളിയിക്കണം. 25ന് തുടങ്ങിയ പ്രാക്ടിക്കൽ പരീക്ഷ ഇന്നവസാനിക്കും.
advertisement
ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിലാണ് പ്രാക്ടിക്കൽ. ദേവദാസ്, ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ കൊമ്പന്മാരെ നിർത്തയാണ് പ്രാക്ടിക്കൽ നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഗുരുവായൂർ ദേവസ്വത്തിൽ 10 ആനപ്പാപ്പാന്മാരുടെ ഒഴിവിലേക്ക് 109 അപേക്ഷകർ!
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement