ജർമനിയിൽ 250 നഴ്സിങ് ഒഴിവുകൾ; യോഗ്യതകൾ ഇങ്ങനെ...
- Published by:Sneha Reghu
- news18-malayalam
Last Updated:
നഴ്സിങ് ജോലിക്കായി ജർമൻ ഭാഷാപരിജ്ഞാനം നിർബന്ധമില്ല
നോർക്ക റൂട്‍സിന്റെ നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലൂടെ ഈ മാസം 6-വരെ അപേക്ഷിക്കാം. മേയ് 20 മുതൽ 27 വരെ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയിരിക്കും അഭിമുഖം.
- യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്‌റ്റ് ബേസിക് ബിഎസി യോഗ്യതക്കാർക്ക് തൊഴിൽപരിചയം ആവശ്യമില്ല. ജനറൽ നഴ്‌സിങ് പാസായവർക്ക് രണ്ടു വർഷം പരിചയം വേണം.
- പ്രായപരിധി (2025 മേയ് 31ന്): 38
- ശമ്പളം: 2300 യൂറോയും രജിസ്റ്റേഡ് നഴ്സ് തസ്തികയിൽ 2900 യൂറോയും.
ജർമൻ ഭാഷാപരിജ്ഞാനം നിർബന്ധമില്ല. എന്നാൽ, ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെൻ്ററിൽ 9 മാസത്തെ സൗജന്യ ജർമൻ ഭാഷാ പരിശീലനത്തിൽ (ബി1 വരെ) പങ്കെടുക്കണം. ജർമനിയിൽ നിയമനത്തിന് ശേഷം ബി2 ലെവൽ പരി ശീലനവും ലഭിക്കും. ടിക്കറ്റ് ഉൾപ്പടെ എല്ലാ ചെലവും സൗജന്യം. ആദ്യ ചാൻസിൽ ജർമൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസാവുന്നവർക്ക് 250 യൂറോ ബോണസായി ലഭിക്കും.
advertisement
റജിസ്റ്റേഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുംബാംഗങ്ങളെ കൂടെകൊണ്ടുപോകാം. കേരളീയ ഉദ്യോഗാർഥികൾക്കുമാത്രമാണ് അപേക്ഷിക്കാനാവുക. വിവരങ്ങൾക്ക് ഫോൺ: 0471 2770577, 536,540, 544, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാള്‍ സർവിസ്).
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 02, 2025 9:24 AM IST