അഡ്മിഷൻ ലെറ്റര്‍ വ്യാജം; കാനഡയിൽ 700 ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീതിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിദ്യാർത്ഥികൾ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് അഡ്മിഷൻ ലെറ്റർ വ്യാജമെന്ന് കണ്ടെത്തിയത്
ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർഥികൾ കാനഡയില്‍ നാടുകടത്തൽ ഭീതിയിൽ. വിവിധ കോളേജുകളിൽ അഡ്നിഷൻ ലഭിക്കുന്നതിനായി നൽകിയ ലെറ്ററുകൾ വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളെ നാടുകടത്താനൊരുങ്ങുന്നത്. കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് വിദ്യാർഥികൾക്ക് നാടുകടത്തൽ കത്തുകൾ ലഭിച്ചു.
ജലന്ധറിലെ പ്രവർത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർഥികൾ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട് ഹംബർ കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉൾപ്പെടെ എല്ലാ ചെലവുകൾക്കുമായി ഒരു വിദ്യാർത്ഥിക്ക് 16 ലക്ഷത്തിലധികം രൂപ ഈടാക്കിയിരുന്നു.
2018-19 വർഷത്തിലാണ് വിദ്യാർഥികൾ പഠനത്തിനായി കാനഡയിലെത്തിയത്. വിദ്യാർത്ഥികൾ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് അഡ്മിഷൻ ലെറ്റർ വ്യാജമെന്ന് കണ്ടെത്തിയത്. പിആറിന്റെ ഭാഗമായി അഡ്മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിലാണ് ലെറ്റർ വ്യാജമെന്ന് തെളിഞ്ഞത്.
advertisement
വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇതിനകം പഠനം പൂർത്തിയാക്കുകയും വർക്ക് പെർമിറ്റ് നേടുകയും പ്രവൃത്തി പരിചയം നേടുകയും ചെയ്തുകഴിഞ്ഞു. കാനഡയിൽ ഇത്തരത്തിലുള്ള തട്ടിപ്പ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. നാടുകടത്തൽ നോട്ടീസുകളെ കോടതിയിൽ ചോദ്യം ചെയ്യുക എന്നതാണ് വിദ്യാർത്ഥികളുടെ ഏക പോംവഴിയെന്നും അവിടെ നടപടികൾ ഏകദേശം നാല് വർഷം നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഓഫര്‍ ലെറ്റര്‍ തട്ടിപ്പ് സംബന്ധിച്ച് യാതൊരുവിധ പരാതികളും കിട്ടിയിട്ടില്ലെന്ന് പോലീസ് കമ്മീഷണർ ജലന്ധർ കുൽദീപ് സിംഗ് ചാഹൽ പറയുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 17, 2023 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
അഡ്മിഷൻ ലെറ്റര്‍ വ്യാജം; കാനഡയിൽ 700 ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീതിയിൽ