JAM 2025: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേയ്ക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയ്ക്കുമുള്ള വാതിൽ; അപേക്ഷിക്കാൻ തയാറെടുക്കൂ

Last Updated:

അക്കാദമിക് മികവോടെ ശാസ്ത്ര -സാങ്കേതിക വിഷയങ്ങളിലും മറ്റും ബിരുദമുള്ളവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ജാം-2025 എഴുതാം. സെപ്റ്റംബർ മൂന്നു മുതൽ ഒക്ടോബർ 11 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

രാജ്യത്തെ ഏറ്റവും നിലവാരമുള്ള ശാസ്ത്ര സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബംഗളൂരു കൂടാതെ രാജ്യത്തെ മികവുറ്റ പഠന കേന്ദങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) എന്നിവയിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം-2025) അപേക്ഷിക്കാറായി. 2025 -26 അധ്യയനവർഷത്തെ വിവിധ മാസ്റ്റേഴ്സ്/ പി.ജി / ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി.പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജാം, ഫെബ്രുവരിയിൽ നടക്കും. അക്കാദമിക് മികവോടെ ശാസ്ത്ര -സാങ്കേതിക വിഷയങ്ങളിലും മറ്റും ബിരുദമുള്ളവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ജാം-2025 എഴുതാം. സെപ്റ്റംബർ മൂന്നു മുതൽ ഒക്ടോബർ 11 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനം നൽകുന്ന സ്ഥാപനങ്ങളും മാസ്റ്റേഴ്സ് പ്രോഗ്രാമുകളും സീറ്റുകളും യോഗ്യത മാനദണ്ഡങ്ങളും വിശദമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങൾ
ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളൂരു അടക്കം എട്ടു മേഖലകളിലായി നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ, പരീക്ഷ കേന്ദ്രങ്ങളാണ്. അപേക്ഷാർത്ഥികൾക്ക്, മുൻഗണനക്രമത്തിൽ മൂന്നു കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
പരീക്ഷാരീതി
നിലവിൽ 2025 ഫെബ്രുവരി 2 ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജാം - 2025, രാവിലെയും ഉച്ചക്ക് ശേഷവും രണ്ടു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി ഡൽഹിയ്ക്കാണ്, പരീക്ഷ നടത്തിപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT)കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ്,മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ ഏഴ് പേപ്പറുകളാണുള്ളത്. ഒരാൾക്ക് ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകൾ തെരഞ്ഞെടുക്കാം. മൾട്ടിപ്ൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട് ന്യൂമെറിക്കൽ ആൻസർ ടൈപ് എന്നിങ്ങനെ 60 ചോദ്യങ്ങളുണ്ടാവും. 100 മാർക്കിനാണ് പരീക്ഷ. സമയം മൂന്നു മണിക്കൂർ. പരീക്ഷ ഘടനയും സിലബസും കോഴ്സുകളും സെലക്ഷൻ നടപടികളുമടക്കം വെബ് സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്.
advertisement
ജാം അഡ്മിറ്റ് കാർഡുകൾ, ജനുവരി ആദ്യം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാഫലം മാർച്ച് 16ന് പ്രസിദ്ധപ്പെടുത്തും. 25 മുതൽ സ്കോർ കാർഡ്, വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്‌ത് എടുക്കാം. ജാം സ്കോർ നേടിയവർക്കായുള്ള അഡ്മിഷൻ പോർട്ടൽ ഏപ്രിൽ രണ്ടിന് തുടങ്ങും.
പ്രവേശന സാധ്യത
എം.എസ് സി., എം.എസ്.സി ടെക്, എം.എസ് റിസർച്ച്, എം.എസ്.സി-എം.ടെക് ഡ്യൂവൽ ഡിഗ്രി, ജോയന്റ് എം.എസ്.സി- പിഎച്ച്.ഡി, എം.എസ്-പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലാണ് പ്രവേശനസാധ്യത. വിവിധ ഐ.ഐ.ടികളിൽ 89 പ്രോഗ്രാമുകളിലായ 3000ത്തോളം സീറ്റുകളിലും ഐ.ഐ.എസ്.സി ഉൾപ്പെടെ മറ്റു ശാസ്ത്രസ്ഥാപനങ്ങളിലായി 2300 സീറ്റുകളും പ്രവേശനത്തിനായുണ്ട്.
advertisement
അപേക്ഷാ ഫീസ്
ഒറ്റ പേപ്പറിന് 1800/- രൂപയാണ്, അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്കും 900/- രൂപ മതി.രണ്ട് ടെസ്റ്റ് പേപ്പറുകൾ എഴുതുന്നവർ യഥാക്രമം 2500/-, 1250/- രൂപയും ഫീസ് നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
JAM 2025: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേയ്ക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയ്ക്കുമുള്ള വാതിൽ; അപേക്ഷിക്കാൻ തയാറെടുക്കൂ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement