ബിരുദ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത!സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. പ്രഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഫ്രഷ് അപേക്ഷയും റിന്യൂവൽ അപേക്ഷയും നൽകാനവസരമുണ്ട്.  ബിരുദത്തിന് ഇപ്പോൾ ഒന്നാം വർഷത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഫ്രെഷ്(Fresh) ആയും കഴിഞ്ഞ വർഷം ഇതേ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal ആയും അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 31 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.
NSP(National Scholarship Portal) വെബ്സൈറ്റിൽ ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാനാകൂ എന്നതിനാൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ് എന്നിവയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ലെന്ന കാര്യം ശ്രദ്ധിേക്കേണ്ടതാണ്.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. പ്രഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക്, പ്ലസ്ടു പരീക്ഷയിൽ 80 percentile (കേരള സിലബസിൽ ~94-95% ) ഇൽ അധികം മാർക്ക് നേടിയിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
advertisement
നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ Renewal
Renewal അപേക്ഷകർ,കഴിഞ്ഞ വർഷം സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർ ആയിരിക്കണം.കഴിഞ്ഞ അക്കാദമിക വർഷത്തിൽ 50% മാർക്കും 75% അറ്റന്റൻസ് ഉം ഉണ്ടായിരിക്കണം.
സ്കോളർഷിപ്പ് ആനുകൂല്യം
ബിരുദ തലത്തിൽ പ്രതിവർഷം 12,000/- രൂപയും ബിരുദാനന്തര ബിരുദതലത്തിൽ പ്രതിവർഷം 20,000/- രൂപയും ലഭിക്കുന്നതാണ്.
അപേക്ഷാ ക്രമം
ഓൺലൈൻ ആയി സ്കോളർഷിപ്പിന് അപേക്ഷിച്ച ശേഷം ഓരോ വിദ്യാർത്ഥിയും അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും കോളേജിൽ എത്തിക്കണം. അപേക്ഷയോടൊപ്പം,കോളേജിൽ താഴെക്കാണുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്.
advertisement
1.Income certificate
2. പ്ലസ് ടു മാർക്ക്‌ ലിസ്റ്റ് കോപ്പി
3.Caste സർട്ടിഫിക്കറ്റ്
4.PwD സർട്ടിഫിക്കറ്റ് ( ഭിന്നശേഷി വിദ്യാർത്ഥികൾക്ക് )
5.Bonafide സർട്ടിഫിക്കറ്റ് (കോളേജിൽ നിന്ന്)
അപേക്ഷാ സമർപ്പണത്തിന്
https://scholarships.gov.in/
കൂടുതൽ വിവരങ്ങൾക്ക്
https://dcescholarship.kerala.gov.in/he_notifn/he_indxnotfn.php?
തയ്യാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
മലയാളം വാർത്തകൾ/ വാർത്ത/Career/
ബിരുദ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത!സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement