CBSE പത്താം ക്ലാസ് ഫലം; ഓൺലൈൻ, എസ്എംഎസ്, ഡിജിലോക്കർ വഴി ഫലമറിയുന്നതെങ്ങനെ?

Last Updated:

വിദ്യാർത്ഥികൾക്ക് എസ്എംഎസ്, ഡിജിലോക്കർ, മറ്റ് ചില ആപ്പുകൾ എന്നിവ വഴിയുംമാർക്ക് പരിശോധിക്കാം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് എസ്എംഎസ്, ഡിജിലോക്കർ, മറ്റ് ചില ആപ്പുകൾ എന്നിവ വഴിയുംമാർക്ക് പരിശോധിക്കാം. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടന്നത്.
Kerala Plus Two Result 2023 Live : പ്ലസ് ടു പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്; തത്സമയം അറിയാം
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, cbseresuts.nic.in എന്നിവ മുഖേന വിദ്യാർത്ഥികൾക്ക് അവരുടെ മാർക്കുകൾ അറിയാം. പരീക്ഷ ഫലങ്ങൾ results.cbse.nic.in, parikshasangam.cbse.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും പരിശോധിക്കാം.
advertisement
CBSE 10-ാം ക്ലാസ് ഫലം 2023: എങ്ങനെ പരിശോധിക്കാം
  1. cbseresults.nic.in സന്ദർശിക്കുക.
  2. CBSE ബോർഡ് ഫലം 2023-നായി (CBSE Board Result 2023) നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. CBSE 10-ാം ക്ലാസ് ഫലത്തിന്റെ (CBSE Class 10 Result) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ റോൾ നമ്പറോ രജിസ്ട്രേഷൻ നമ്പറോ നൽകുക. തുടർന്ന് ‘submit’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. സിബിഎസ്ഇ പത്താം ക്ലാസ് ഫലം സ്ക്രീനിൽ ദൃശ്യമാകും.
  6. എല്ലാ വിശദാംശങ്ങളും ക്രോസ് ചെക്ക് ചെയ്യുക, ഭാവി റഫറൻസുകൾക്കായി ഹാർഡ് കോപ്പിയെടുത്ത് സൂക്ഷിക്കുക.
advertisement
CBSE 10-ാം ക്ലാസ് ഫലം 2023: SMS വഴി എങ്ങനെ പരിശോധിക്കാം?
  • “CBSE10” എന്ന ഫോർമാറ്റിൽ ഒരു SMS ടൈപ്പ് ചെയ്യുക.
  • 7738299899 എന്ന നമ്പറിലേക്ക് SMS അയയ്‌ക്കുക.
  • കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ പരീക്ഷ ഫലത്തിന്റെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഒരു സന്ദേശം ലഭിക്കും.
  • നിങ്ങളുടെ നെറ്റ്‌വർക്കിനെ ആശ്രയിച്ച് SMSന് ചാർജ് ഈടാക്കും.
സിബിഎസ്ഇ 10-ാം ക്ലാസ് ഫലം 2023: ഡിജിലോക്കർ വഴി എങ്ങനെ പരിശോധിക്കാം?
  1. digilocker.gov.in എന്ന വെബ്‌സൈറ്റിലേയ്ക്ക് പോകുക അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
  2. നിങ്ങളുടെ ആധാർ നമ്പറോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക.
  3. ലോഗിൻ ചെയ്‌ത ശേഷം, “Education” എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് “സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ)” ലിങ്ക് തിരഞ്ഞെടുക്കുക.
  4. ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് “Class 10 Result” ലിങ്ക് തിരഞ്ഞെടുക്കുക.
  5. പുതിയ വിൻഡോയിൽ, CBSE റോൾ നമ്പർ, ജനനത്തീയതി, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക. തുടർന്ന് “Get Result” എന്നതിൽ ക്ലിക്ക് ചെയ്യുക.
  6. CBSE പത്താം ക്ലാസ് പരീക്ഷ ഫലം 2023 സ്ക്രീനിൽ ദൃശ്യമാകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Career/
CBSE പത്താം ക്ലാസ് ഫലം; ഓൺലൈൻ, എസ്എംഎസ്, ഡിജിലോക്കർ വഴി ഫലമറിയുന്നതെങ്ങനെ?
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement