ഡ്രോണ്‍ പറത്താന്‍ ലൈസന്‍സ് വേണോ ? ആര്‍ക്കൊക്കെ ഡ്രോണ്‍ പറത്താം ?
- Published by:Arun krishna
- news18-malayalam
Last Updated:
ഏതു വലിപ്പത്തിലുള്ള വാണിജ്യ ആവശ്യത്തിനുള്ള ഡ്രോൺ പറത്താനും ഒരാൾക്ക് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്നതാണ് യാഥാർത്ഥ്യം
കല്യാണ വീടുകളിലോ, ഗാനമേളയ്ക്കോ, പൊതുയോഗത്തിനിടയിലോ എവിടെയായാലും ഡ്രോൺ പറത്താൻ ലൈസൻസ് നിർബന്ധമാണ്. രാജ്യത്ത് നിലനിൽക്കുന്ന നിയമ പ്രകാരം ഡിജിസിഎ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഡ്രോൺ പറത്തുന്നത് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡ്രോൺ റൂൾസ് 2021 ലെ ഓപ്പറേഷൻ ഓഫ് അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റംസ് നാലാമത്തെ പാർട്ടിൽ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ അറിവില്ലായ്മ മൂലമോ, ട്രെയിനിംഗ് എങ്ങനെ നേടാം എന്ന വിവരങ്ങൾ ലഭ്യമല്ലാത്തതിനാലോ പലരും ഈ നിയമം ലംഘിക്കാറുണ്ട്. ഭീമമായ പിഴയൊടുക്കേണ്ടി വന്നവരും നിരവധിയാണ്.
Also Read – റിന്ഷ പറക്കില്ല, പക്ഷെ പറപ്പിക്കും; DGCA ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി മലപ്പുറംകാരി
advertisement
ഏതു വലിപ്പത്തിലുള്ള വാണിജ്യ ആവശ്യത്തിനുള്ള ഡ്രോൺ പറത്താനും ഒരാൾക്ക് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്നതാണ് യാഥാർത്ഥ്യം.ലൈസൻസ് നേടാനുള്ള ആദ്യപടി ഒരു ഡിജിസിഎ അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം നേടി ഡിജിസിഎ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നേടുക എന്നതാണ്.
കേരള സർക്കാർ ഇതിനൊരു അവസരം ഒരുക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കാസർകോട് വിദ്യാനഗർ ഉള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ച് ഇതിനുള്ള പരിശീലനം നൽകുന്നു. കേരളത്തിലെ ഏക റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ ആയ ഓട്ടോനോമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്സിലാണ് പരിശീലനം. ഇത് വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർ ഡ്രോൺ പറത്താൻ യോഗ്യരാകും.
advertisement
ഡിജിസിഎ നിഷ്കർഷിക്കുന്ന ക്രമത്തിൽ ആണ് പരിശീലനം. ഫ്ലൈറ്റ് ആസൂത്രണം, പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എന്നിവ ഈ പരിശീലനത്തിൽ ഉൾപ്പെടുന്നു. കൂടാതെ ത്രീഡി മാപ്പിംഗ്, സർവ്വേ ,ഏരിയൽ സിനിമാട്ടോഗ്രാഫി ,ഡ്രോൺ അസംബ്ലി ആൻഡ് പ്രോഗ്രാമിംഗ്, കാർഷിക ആവശ്യത്തിനുള്ള ഡ്രോൺ പറത്തൽ എന്നിവയിലും പരിശീലനം നേടാം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
advertisement
9495999641, 9947132963
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 07, 2023 5:04 PM IST