ദേശീയതല ഐഐസി റാങ്കിംഗിൽ 4-സ്റ്റാർ കരസ്ഥമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രവർത്തനം തുടങ്ങി വെറും രണ്ട് വർഷത്തിനുള്ളിൽ ഫോർ-സ്റ്റാർ IIC റേറ്റിംഗ് നേടുക എന്നത് ഒരു യുണിവേഴ്സിറ്റിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമാണെന്നും ഈ റേറ്റിംഗ് തങ്ങളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണെന്നും സർവകലാശാല വിസി. ഡോ.സിസ തോമസ് പറഞ്ഞു
ദേശീയതല ഐഐസി റാങ്കിംഗിൽ 4-സ്റ്റാർ കരസ്ഥമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഇന്നൊവേഷൻ സെൽ ആണ് ഇത്തരമൊരു റാങ്കിംഗിങ്ങിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ഒരു വർഷത്തോളം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നൽകുന്നത്.
ഒരു ഐഡിയയിൽ നിന്ന് വികസിച്ച് ഒരു start up ആകുന്നത് വരെയുള്ള പ്രക്രിയകളുടെ ഭാഗമായി അവെയർ നസ് പരിപാടികൾ,ഐഡിയത്തോൺ, ഹാക്കത്തോൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്കായിപരിപാടികൾ സംഘടിപ്പിക്കണം. വിദ്യാഭ്യാസസ്ഥാപനങളുടെ ചുറ്റുവട്ടത്തുള്ള സ്കൂളുകൾക്കും മറ്റും ആവശ്യമായ നൂതന സംരംഭകത്വ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുളള സഹായംനല്കുക..തുടങ്ങിയ പരിപാടികളെ വിലയിരുത്തി, വിദ്യാർത്ഥികളിൽ ഇന്നോവേഷനും സംരംഭകത്വവും എത്രത്തോളമുണ്ട് എന്നതടക്കമുളള വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് റേറ്റിംഗ് നിശ്ചയിക്കുക.
ഈ വർഷത്തെ റാങ്കിംഗ് പ്രക്രിയയിൽ ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഏക സർവകലാശാലയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി. രാജ്യത്തുടനീളമുള്ള 5455 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 205 എണ്ണമാണ് ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനം തുടങ്ങി
advertisement
വെറും രണ്ട് വർഷത്തിനുള്ളിൽ ഫോർ-സ്റ്റാർ IIC റേറ്റിംഗ് നേടുക എന്നത് ഒരു യുണിവേഴ്സിറ്റിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമാണെന്നും ഈ റേറ്റിംഗ് തങ്ങളുടെ പ്രവർത്തനമികവിനുള്ള അംഗീകാരമാണെന്നും സർവകലാശാല വിസി. ഡോ.സിസ തോമസ് പറഞ്ഞു.
നവീകരണത്തിനും സഹകരണത്തിനും മികവിനുമുള്ള സർവകലാശാലയുടെ അചഞ്ചലമായ സമർപ്പണത്തിനുള്ള സാക്ഷ്യപത്രമാണ് ഈ അംഗീകാരം. ഇത് കൂടുതൽ ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള പ്രചോദനമാണെന്നും വൈസ് ചാൻസലർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിലും അവ വളർത്തുന്നതിലും അവർക്ക് ചിറകുകൾ നല്കുന്നതിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡിയുകെയുടെ ഇന്നൊവേഷൻ കൗൺസിൽ പ്രസിഡൻ്റും അക്കാദമിക് ഡീനുമായ പ്രൊഫ. അഷറഫ് എസ് പറഞ്ഞു.
advertisement
"ഞങ്ങൾ Maker Village, thingQbator, KBA, IICG പോലുള്ള നൂതന ആവാസവ്യവസ്ഥകൾ സ്ഥാപിച്ച് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.ഇത് ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്. ഈ ദേശീയ അംഗീകാരവും വലിയ ഉത്തരവാദിത്വങ്ങളാണ് തരുന്നതെന്നും പ്രൊഫ അഷ്റഫ് സൂചിപ്പിച്ചു. വ്യവസായിക സംരഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ഇത് സഹായകരമാകുമെന്ന് സർവകലാശാല രജിസ്ട്രാർ, പ്രൊഫ. എ. മുജീബ് അഭിപ്രായപ്പെട്ടു.
ഡിയുകെയിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ നൂതനത്വവും സംരംഭകത്വവും എന്ന ആശയത്തിലേക്ക് അടുപ്പിക്കാൻ ഉതകുന്ന പിന്തുണയും പശ്ചാത്തല സഹായവും നല്കുക എന്നതാണ് ഇന്നവേഷൻ കൗൺ സിലിന്റെ പ്രധാന ലക്ഷ്യമെന്ന് യൂണിവേഴ്സിററിയുടെ ഇന്നവേഷൻ കൗൺസിലിന്റെ കൺവീനറും ഇന്നൊവേഷൻ ഓഫീസറുമായ ശരത്.എസ്.എം വിശദീകരിച്ചു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 24, 2025 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ദേശീയതല ഐഐസി റാങ്കിംഗിൽ 4-സ്റ്റാർ കരസ്ഥമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള