ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണോ? 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Last Updated:

റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്

സ്കോളർഷിപ്പ്
സ്കോളർഷിപ്പ്
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നൽകുന്ന 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പായ നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ്, തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തിയതി,ഒക്ടോബർ 31 ആണ്.
ആർക്കൊക്കെ അപേക്ഷിക്കാം
ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിൽ നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. വാർഷികവരുമാന പരിധിയില്ലെന്ന് മാത്രമല്ല; ആർട്സ്, ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ്,സയൻസ്, എഞ്ചിനീയറിംഗ്,മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ തുടങ്ങി, ഭൂരിഭാഗം കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്.
സ്കോളർഷിപ്പ് അവസരം
രാജ്യത്ത് ആകെ 10000 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഇതിൽ 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.ഒറ്റ പെൺകുട്ടികൾക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ഉണ്ട്. നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ലഭിയ്ക്കുന്നവർ, നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ മറ്റു സ്കോളർഷിപ്പുകൾ സ്വീകരിക്കാൻ പാടില്ല.
advertisement
അപേക്ഷാ ക്രമം
കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. പോർട്ടൽ മുഖേനെ ആദ്യമായി സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിക്കണം.ലോഗിൻ ചെയ്തതിന് ശേഷം വ്യക്തിഗത, അക്കാദമിക വിവരങ്ങൾ നൽകിയാൽ, അപേക്ഷകന് പൊതുവിൽ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ കാണാം.
അതിൽ നിന്ന് നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് തെരഞ്ഞെടുത്ത ശേഷം ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. സ്കോളർഷിപ്പ് അപേക്ഷ, സബ്‌മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതുണ്ട്.
advertisement
ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ
  1. ഡിഗ്രി മാർക്ക്‌ ലിസ്റ്റ്
  2. ജോയിനിംഗ് കം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് (മാതൃക ഫോം അപേക്ഷയുടെ അവസാനം ലഭിക്കുന്നതാണ്)
  3. ഒ.ബി.സി. - നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്
  4. ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ്
  5. ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് മെഡിക്കൽ ബോർഡ്‌ നൽകുന്ന സർട്ടിഫിക്കറ്റ്
  6. ഒറ്റ പെൺ കുട്ടി സർട്ടിഫിക്കറ്റ്
അപേക്ഷ സമർപ്പിക്കണത്തിന്
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണോ? 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Next Article
advertisement
'ഒരു മുഴം കയർ കൊടുത്തിട്ടുണ്ട്; പോയി തൂങ്ങി ചാവട്ടെ'; രാജ്മോഹൻ ഉണ്ണിത്താന് ബിജെപി നേതാവ് അശ്വിനിയുടെ മറുപടി
'ഒരു മുഴം കയർ കൊടുത്തിട്ടുണ്ട്; പോയി തൂങ്ങി ചാവട്ടെ'; രാജ്മോഹൻ ഉണ്ണിത്താന് ബിജെപി നേതാവ് അശ്വിനിയുടെ മറുപടി
  • രാജ്മോഹൻ ഉണ്ണിത്താന്റെ എയിംസ് വാഗ്ദാനത്തിന് അശ്വിനി കനത്ത മറുപടി നൽകി.

  • എയിംസ് വിഷയത്തിൽ കോൺ​ഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ വാക് പോര്.

  • കാസർ​ഗോഡ് എയിംസ് വേണമെന്ന നിലപാട് അശ്വിനി വീണ്ടും ഉറപ്പിച്ചു.

View All
advertisement