ന്യൂനപക്ഷ ക്ഷേമ വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് ഡോ. എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

Last Updated:

കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക

News18
News18
തിരുവനന്തപുരം: കേരത്തിലെ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്കോളർഷിപ്പാണിത്. 6,000- രൂപയാണ് സ്കോളർഷിപ്പ് തുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 3 ആണ്.
ആർക്കൊക്കെ അപേക്ഷിക്കാം?
കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനവസരമുണ്ട്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളായിരിക്കണം അപേക്ഷകർ. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സ്കോളർഷിപ്പിൽ മുൻഗണന ഉണ്ടായിരിക്കും. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ, ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷകരുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലോ ഷെഡ്യൂൾഡ് ബാങ്കിലോ അക്കൗണ്ട് ഉണ്ടായിരിക്കണം.
advertisement
ആകെ സ്കോളർഷിപ്പുകളുടെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്ത പക്ഷം അർഹരായ ആൺകുട്ടികളെയും സ്കോളർഷിപ്പിന് പരിഗണിക്കുന്നതാണ്. കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
സ്കോളർഷിപ്പ് ആനുകൂല്യം
ഒറ്റത്തവണ നൽകുന്ന സ്കോളർഷിപ്പ് ആയി 6,000 രൂപയാണ് ലഭിക്കുക. ഒറ്റത്തവണ സ്കോളർഷിപ്പായതിനാൽ, നേരത്തെ അപേക്ഷിക്കാത്ത ഇപ്പോൾ രണ്ടാം വർഷം, മൂന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
advertisement
അപേക്ഷാ ക്രമം
ന്യൂനപക്ഷക്ഷേമവകുപ്പിൻ്റെ വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം പ്രിന്റ് ഔട്ട് എടുത്ത് അനുബന്ധ രേഖകളോടൊപ്പം നിശ്ചിത തീയതിക്കു മുൻപ് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഫോൺ
0471 2300524
04712302090
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
ന്യൂനപക്ഷ ക്ഷേമ വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് ഡോ. എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement