ആർട്സ് & സയൻസ് വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ സ്കോളർഷിപ്പായി ലഭിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കേരളത്തിലെ സർക്കാർ/എയ്ഡഡ് കോളേജുകളിലെ മെറിറ്റ് സീറ്റിൽ അഡ്മിഷനെടുത്ത ജനറൽ, ഒ.ബി.സി., ഒ.ബി.സി (എച്ച്) , ഒ.ഇ.സി, പട്ടികജാതി/വർഗ്ഗ (General, OBC, OBC(H), OEC, SC, ST) വിഭാഗങ്ങളിൽ പെടുന്ന,നിർദ്ദിഷ്ട വരുമാന പരിധിക്കുള്ളിലെ വിദ്യാർഥികൾക്ക് നൽകുന്ന ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കൊപ്പം ബി.എഡ്, ഗവേഷണ ബിരുദം തുടങ്ങിയ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ സ്കോളർഷിപ്പായി ലഭിക്കും. ഇതു കൂടാതെ ഒ.ബി.സി (എച്ച്) , ഒ.ഇ.സി, പട്ടികജാതി/വർഗ്ഗ (OBC(H), OEC, SC, ST) വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക്, ഇതോടൊപ്പം ഹോസ്റ്റൽ ഗ്രാന്റ് കൂടെ സ്കോളർഷിപ്പായി ലഭിക്കും. സ്കോളർഷിപ്പ് തുക, ലഭിക്കുന്നതിന്, അപേക്ഷകൻ്റെ ബാങ്ക് അക്കൗണ്ട്, ആധാറുമായി സീഡ് ചെയ്തിരിക്കണം.
ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജനറൽ മെറിറ്റ് / റിസർവേഷൻ (കമ്മ്യൂണിറ്റി മെറിറ്റ് ഉൾപ്പെടെ) മുഖേനെ അഡ്മിഷൻ നേടിയ വിദ്യാർത്ഥിക്കു മാത്രമേ അപേക്ഷിക്കാനാകൂ.മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്കും സ്വാശ്രയ കോഴ്സുകളിൽ പഠിക്കുന്ന ഒ.ബി.സി (എച്ച്) , ഒ.ഇ.സി, പട്ടികജാതി/വർഗ്ഗ (OBC(H), OEC, SC, ST) എന്നീ വിഭാഗങ്ങളിൽപെടാത്തവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.
advertisement
കഴിഞ്ഞ അധ്യയന വർഷം മുതൽ ഇ ഗ്രാന്റ്സ് ന്റെ കൂടെ മറ്റ് സ്കോളർഷിപ്പുകൾ സ്വീകരിക്കാൻ പാടില്ലെന്ന നിബന്ധനയുണ്ട്. അതിനാൽ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തിൽ ലഭ്യമായതിൽ ഗുണപരമായത് നിലനിർത്തി, മറ്റുള്ളവ ഒഴിവാക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യണം.
അടിസ്ഥാന യോഗ്യത
മറ്റു പിന്നോക്ക വിഭാഗത്തിൽ (OBC) പെടുന്ന അപേക്ഷകരുടേയും പൊതുവിഭാഗത്തിൽ ( General) പെടുന്ന അപേക്ഷകരുടേയും കുടുംബ വാർഷിക വരുമാനം, ഒരു ലക്ഷത്തിൽ രൂപയിൽ താഴെയായിരിക്കണം. 6 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി (എച്ച്) വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ, ഒ.ഇ.സി, പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് കുടുംബ വരുമാന പരിധി ബാധകമല്ല.
advertisement
അപേക്ഷാ ക്രമം
സാധാരണയായി കോഴ്സിന്റെ ആദ്യ വർഷത്തിലാണ് ഇ-ഗ്രാൻ്റ്സിന് അപേക്ഷ സമർപ്പിക്കേണ്ടത്. ഒന്നാം വർഷം അപേക്ഷിക്കാൻ വിട്ടു പോയവർക്ക്, തുടർ വർഷങ്ങളിൽ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് അപേക്ഷിക്കാവുന്നതാണ്. നാലു വർഷ ബിരുദത്തിനു ചേർന്നവർ, അപേക്ഷ സമർപ്പിക്കുമ്പോൾ നിർബന്ധമായും ഇക്കാര്യം സൂചിപ്പിച്ചിരിക്കേണ്ടതുണ്ട്.
ആദ്യ വർഷം അപേക്ഷ സമർപ്പിക്കാത്ത പക്ഷം ട്യൂഷൻ ഫീ, എക്സാം ഫീ തുടങ്ങിയവ വിദ്യാർത്ഥി നിർബന്ധമായും അടക്കേണ്ടി വരുന്നതിനാൽ അർഹരായ വിദ്യാർത്ഥികൾ യഥാസമയം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1.വിദ്യാർത്ഥികൾക്കു ലഭിച്ചിരിക്കുന്ന അലോട്ട്മെൻ്റ് ലെറ്റർ
advertisement
2.ജാതി / കമ്മ്യൂണിറ്റി സർട്ടിഫിക്കേറ്റ്
3.കുടുംബ വരുമാന സർട്ടിഫിക്കേറ്റ്
4.അപേക്ഷകൻ്റെ പേരിലുള്ള ബാങ്ക് എക്കൗണ്ട് വിവരങ്ങൾ
5.ഹോസ്റ്റൽ വാസിയാണെന്ന സർട്ടിഫിക്കേറ്റ് (അപേക്ഷിച്ചിട്ടുണ്ടെങ്കിൽ)
6.ഭിന്നശേഷി സർട്ടിഫിക്കേറ്റ് (അപേക്ഷിച്ചിട്ടുണ്ടെങ്കിൽ)
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ആർട്സ് & സയൻസ് വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സിന് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
HBD Mammootty 74 വയസ്സ് തികയുകയാ കേട്ടോ; മമ്മൂക്കാ ചുമ്മാ നുണ പറയാതെ!
HBD Mammootty 74 വയസ്സ് തികയുകയാ കേട്ടോ; മമ്മൂക്കാ ചുമ്മാ നുണ പറയാതെ!
  • മലയാളികളുടെ പ്രിയ താരം മമ്മൂട്ടി ഇന്ന് 74-ാം പിറന്നാൾ

  • മമ്മൂട്ടി രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ

  • മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്ന് ആഘോഷപരിപാടികൾ സംഘടിപ്പിക്കും

View All
advertisement