advertisement

Kerala Plus Two Results: കേരള പ്ലസ് ടു പരീക്ഷാ ഫലം: അറിയാൻ 6 വെബ്സൈറ്റുകൾ

Last Updated:

വൈകിട്ട് 3.30 മുതൽ ഓൺലൈനിൽ ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി

പ്ലസ് ടു ഫലം ഉച്ച കഴിഞ്ഞ് മൂന്നിന്
പ്ലസ് ടു ഫലം ഉച്ച കഴിഞ്ഞ് മൂന്നിന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം വ്യാഴാഴ്ച അറിയാം. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നേരത്തേ ​മേയ് 21ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്. അതാണിപ്പോൾ മേയ് 22ലേക്ക് മാറ്റിയിരിക്കുന്നത്. വൈകിട്ട് 3.30 മുതൽ ഓൺലൈനിൽ ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.
മാർച്ച് ആറു മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. 4,13,589 വിദ്യാർത്ഥി കളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണ്.
advertisement
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈൽ ആപ്പുകള്‍ വഴിയും ഫലമറിയാം.
Summary: The Directorate of Higher Secondary Education (DHSE), Kerala is set to announce the Plus Two (Class 12) Results 2025 today, May 22, at 3 PM. The official declaration will be made by Education Minister V Sivankutty in a press conference.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala Plus Two Results: കേരള പ്ലസ് ടു പരീക്ഷാ ഫലം: അറിയാൻ 6 വെബ്സൈറ്റുകൾ
Next Article
advertisement
അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
  • ഫിൻ അലൻ 33 പന്തിൽ സെഞ്ചുറി നേടി, ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ഫൈനലിൽ

  • ദക്ഷിണാഫ്രിക്ക 169 റൺസ് നേടിയെങ്കിലും ന്യൂസിലൻഡ് 12.5 ഓവറിൽ വിജയലക്ഷ്യം അനായാസം മറികടന്നു

  • ഐസിസി ടൂർണമെൻറുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും പ്രോട്ടീസ് ആവർത്തിച്ചു

View All
advertisement