NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം 

Last Updated:

രാജ്യത്തെ 17 കേന്ദ്രങ്ങളിലായി നിഫ്റ്റ് നടത്തുന്ന വിവിധ ബിരുദ-ബിരുദാനന്തര - പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

NIFT
NIFT
ഫാഷൻ, ഡിസൈനിംഗ്, ടെക്‌നോളജി, മാനേജ്‌മെന്റ് എന്നിവയിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) .1986-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി സ്ഥാപിതമായി. രാജ്യത്തെ 17 കേന്ദ്രങ്ങളിലായി നിഫ്റ്റ് നടത്തുന്ന വിവിധ ബിരുദ-ബിരുദാനന്തര - പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി 6 വരെയാണ്, അപേക്ഷിക്കാനവസരം.
കൂടാതെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്),ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി. എഫ് ടെക്) പ്രോഗ്രാമുകളുടെ ലാറ്ററൽ എൻട്രി പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ, 2026 ഫെബ്രുവരി എട്ടിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം .
അപേക്ഷാ യോഗ്യത
ബി.ഡിസ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു ഏത് സ്ട്രീമുകാർക്കും 3/4വർഷ അംഗീകൃത ഡിപ്ലോമ ക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ബി..എഫ് ടെക് (അപ്പാരൽ പ്രൊഡക്ഷൻ) നാലുവർഷ പ്രോഗ്രാമ്മിനു പ്ലസ്ടുവിൽ മാത്തമാറ്റിക്സ്, നിർബന്ധമായും പഠിച്ചിരിക്കണം.3/4 വർഷ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കും അവസരമുണ്ട്.
advertisement
വിവിധ പ്രോഗ്രാമുകൾ
I.ബിരുദ പ്രോഗ്രാമുകൾ
1. ഡിസൈനിൽ ബാച്ചിലർ (ബി. ഡെസ്. )
2. ബി.ഡെസ്. (ഫാഷൻ ഡിസൈൻ)
3. ബി.ഡെസ്. (ലെതർ ഡിസൈൻ)
4. ബി.ഡെസ്. (ആക്സസറി ഡിസൈൻ)
5. ബി.ഡെസ്. (ടെക്സ്റ്റൈൽ ഡിസൈൻ)
6. ബി.ഡെസ്. (നിറ്റ്വെയർ ഡിസൈൻ)
7. ബി.ഡെസ്. (ഫാഷൻ കമ്മ്യൂണിക്കേഷൻ)
8. ഫാഷൻ ടെക്‌നോളജിയിൽ ബിരുദം (B.FTech)
advertisement
 
II.ബിരുദാനന്തര ബിരുദപ്രോഗ്രാമുകൾ
1. ഡിസൈനിൽ മാസ്റ്റേഴ്സ് (എം.ഡെസ്)
2. ഫാഷൻ ടെക്നോളജിയിൽ മാസ്റ്റേഴ്സ് (എം.എഫ്.ടെക്)
3. ഫാഷൻ മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് (MFM)
 
III.ഗവേഷണ പ്രോഗ്രാമുകൾ
രാജ്യത്തെ വിവിധ കേന്ദ്രങ്ങൾ
1 National Institute of Fashion Technology, New Delhi
advertisement
2 National Institute of Fashion Technology, Chennai Chennai Tamil Nadu
3 National Institute of Fashion Technology, Gandhinagar Gandhinagar Gujarat
4 National Institute of Fashion Technology, Hyderabad Hyderabad Telangana
advertisement
5 National Institute of Fashion Technology, Kolkata Kolkata West Bengal
6 National Institute of Fashion Technology, Mumbai Mumbai Maharashtra
advertisement
7 National Institute of Fashion Technology, Bangalore Bengaluru Karnataka
8 National Institute of Fashion Technology, Raebareli Raebareli Uttar Pradesh
9 National Institute of Fashion Technology, Bhopal Bhopal Madhya Pradesh
advertisement
10 National Institute of Fashion Technology, Kannur ,Kerala
11 National Institute of Fashion Technology, Shillong,Meghalaya
12 National Institute of Fashion Technology, Patna ,Bihar
13 National Institute of Fashion Technology, Kangra ,Himachal Pradesh
14 National Institute of Fashion Technology, Bhubaneswar Bhubaneswar Odisha
15 National Institute of Fashion Technology, Jodhpur,Rajasthan
16 National Institute of Fashion Technology, Panchkula ,Haryana
17 National Institute of Fashion Technology, Srinagar
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം 
Next Article
advertisement
NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം 
NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം 
  • രാജ്യത്തെ 17 കേന്ദ്രങ്ങളിലായി നിഫ്റ്റ് നടത്തുന്ന ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി. പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.

  • ജനുവരി 6 വരെ അപേക്ഷിക്കാം; പ്രവേശനം ഫെബ്രുവരി 8ന് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയിലൂടെ.

  • പ്ലസ്ടു, അംഗീകൃത ഡിപ്ലോമ, എൻജിനീയറിങ് ഡിപ്ലോമ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വിവിധ കോഴ്‌സുകളിൽ അവസരമുണ്ട്.

View All
advertisement