'പഠന നിറവിന് പഠനമുറി'; പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി നിർമാണത്തിന് ഇപ്പോൾ അപേക്ഷിക്കാം
- Published by:Vishnupriya S
- news18-malayalam
Last Updated:
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 സെപ്തംബർ 30 ആണ്
തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2023-2024 ല്‍ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, ടെക്‌നിക്കല്‍, സ്‌പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനമുറിയ്ക്കായി അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുളള വീടിനൊപ്പം പഠനമുറി നിര്‍മ്മിക്കുന്നതിനാണ് ധനസഹായം ലഭിക്കുക.
അപേക്ഷകര്‍ 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളള വാസയോഗ്യമായ വീടുളളവരും ഒരു ലക്ഷം രൂപഴില്‍ താഴെ വാര്‍ഷിക വരുമാനമുളളവരുമായിരിക്കണം. പഠനമുറി ലഭിക്കുന്നതിനുള്ള അപേക്ഷകൾ 2023 സെപ്തംബർ 30 വരെ അതാത് കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കാം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും അതാത് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.
വിദ്യാർത്ഥികളുടെ വീടുകളിൽ പഠിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘പഠനമുറി’. മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്.കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 5173 വീടുകളിൽ പട്ടികജാതി വികസന വകുപ്പ് മുഖേന പഠനമുറികൾ നിർമ്മിച്ചു നൽകിയിരുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 13, 2023 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'പഠന നിറവിന് പഠനമുറി'; പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി നിർമാണത്തിന് ഇപ്പോൾ അപേക്ഷിക്കാം