ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം ഒന്നര ലക്ഷം രൂപയുടെ സ്കോളർഷിപ്പ്

Last Updated:

യുജിസിയുടെ കീഴിലുള്ള ഈ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 15,000/- രൂപ ലഭിക്കും.

നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ, National scholarship for post graduate studies നു അപേക്ഷ ക്ഷണിച്ചു. ആർട്സ്, ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ്,നിയമം,മാനേജ്മെന്റ്,സയൻസ്, എഞ്ചിനീയറിംഗ്,മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം ചെയ്യുന്നവർക്കാണ്, അവസരം.രാജ്യത്താകമാനം 10000 പേർക്ക് സ്കോളർഷിപ്പ് ലഭിക്കും .അതിൽ 3000 സ്കോളർഷിപ്പുകൾ (30%) പെൺകുട്ടികൾക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.അപേക്ഷ സമർപ്പണത്തിനുള്ള അവസാന തിയതി,ഡിസംബർ 31 ആണ്.
യുജിസിയുടെ കീഴിലുള്ള ഈ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 15,000/- രൂപ ലഭിക്കും. ഒരു അധ്യയന വർഷത്തിൽ 10 മാസം ലഭിക്കുന്ന ഈ സ്കോളർഷിപ്പിൽ , രണ്ട് വർഷക്കാലയളവിൽ 3 ലക്ഷം രൂപ ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം
2023 – 24 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും വിവിധ ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്ന നാലാം വർഷ വിദ്യാർത്ഥികൾക്കുമാണ്, അപേക്ഷിക്കാനവസരം. ബിരുദ പ്രോഗ്രാമിനു ലഭിച്ച മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിൽ നൽകുന്ന സ്കോളർഷിപ്പായതിനാൽ പ്രത്യേകിച്ച് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല.റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർ സെൽഫ് ഫിനാൻസിങ് കോഴ്സുകളിൽ പഠിക്കുന്നവർക്കും  അപേക്ഷിക്കാം.
advertisement
കൂടുതൽ വിവരങ്ങള്‍ക്ക്
അപേക്ഷ സമർപ്പണത്തിന്
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
advertisement
മലയാളം വാർത്തകൾ/ വാർത്ത/Career/
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം ഒന്നര ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
Next Article
advertisement
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളിൽ 22 % വർധന; പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളിൽ 22 % വർധന; പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു
  • തിരുവനന്തപുരം വിമാനത്താവളത്തിൽ 22% സർവീസുകൾ വർധിപ്പിച്ച് പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു.

  • ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചു.

  • വിന്റർ ഷെഡ്യൂളിൽ 600 ആയിരുന്ന പ്രതിവാര എയർട്രാഫിക് മൂവ്മെന്റുകൾ 732 ആയി ഉയരും.

View All
advertisement