ഉത്തരക്കടലാസിൽ അധ്യാപകരെക്കുറിച്ച് അശ്ലീലമെഴുതിയ വിദ്യാർത്ഥികളെ കോളേജ് എന്ത് ചെയ്യും?
- Published by:Sarika KP
- news18-malayalam
Last Updated:
സുഹൃത്തുക്കളുടെ പ്രണയബന്ധങ്ങളെക്കുറിച്ചും അശ്ലീല ഭാഷയിൽ എഴുതിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ അശ്ലീല പരാമർശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുത്ത് കോളേജ് അധികൃതർ. വീർ നർമദ് സൗത്ത് ഗുജറാത്ത് സർവ്വകലാശാലയ്ക്ക് കീഴിലുള്ള നാല് അഫിലിയേറ്റഡ് കോളേജുകളിലെ ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളെ പരീക്ഷയിൽ തോൽപിക്കാനും തീരുമാനമായി. ഇവർക്കെതിരെ 1000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഉത്തരക്കടലാസിൽ പ്രിൻസിപ്പലിനും കോളേജ് അധ്യാപകർക്കുമെതിരെ അധിക്ഷേപകരമായ പദപ്രയോഗങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളുടെ പ്രണയബന്ധങ്ങളെക്കുറിച്ചും അശ്ലീല ഭാഷയിൽ എഴുതിയിട്ടുണ്ട്. വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയ്ക്ക് ഹാജരാക്കുന്നതിന് മുൻപ് മറ്റ് മനോവൈകല്യങ്ങൾ ഇല്ല എന്ന് തെളിയിക്കുന്ന സൈക്യാട്രിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കോളേജ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ, സർവകലാശാല നിയോഗിച്ച പ്രത്യേക സമിതിക്ക് കോളേജ് വൈസ് ചാൻസിലർ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 11നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആറ് വിദ്യാർത്ഥികളെയും വിളിച്ചുവരുത്തി കമ്മിറ്റി അംഗങ്ങൾ ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ചുകൊണ്ടുള്ള
advertisement
ഇവരുടെ മൊഴികൾ ഓഡിയോ ആയും വീഡിയോ ആയും കോളേജ് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തതായും സർവകലാശാല അധികൃതർ വ്യക്തമാക്കി.
"ഉത്തരക്കടലാസിൽ വിദ്യാർത്ഥികൾ അശ്ലീലം എഴുതിയതായി ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവരിൽ നിന്നും പിഴ ഈടാക്കാനും മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചു", എന്ന് സർവകലാശാല വൈസ് ചാൻസിലർ ഡോ. ചാവ്ദ പറഞ്ഞു. ഇത്തരം കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Gujarat
First Published :
December 02, 2023 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഉത്തരക്കടലാസിൽ അധ്യാപകരെക്കുറിച്ച് അശ്ലീലമെഴുതിയ വിദ്യാർത്ഥികളെ കോളേജ് എന്ത് ചെയ്യും?