കോളേജുകൾക്ക് യുജിസി ധനസഹായം ലഭിക്കാൻ പുതിയ മാനദണ്ഡങ്ങൾ; കരടു ചട്ടങ്ങൾ പുറത്തിറക്കി

Last Updated:

കരട് ചട്ടങ്ങളെക്കുറിച്ച് കോളേജുകൾക്ക് അഭിപ്രായങ്ങൾ അറിയിക്കാമെന്നും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി ) അറിയിച്ചു

കോളേജുകൾക്ക് സർക്കാർ ധനസഹായം ലഭിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ വേണമെന്ന് യുജിസി. ഇതിനായി കോളേജുകൾക്ക് നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരം വേണമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടണമെന്നും യുജിസി നിർദേശിക്കുന്നു. അനുവദിച്ചിരിക്കുന്ന അധ്യാപക തസ്തികകളിൽ 75 ശതമാനത്തിലെങ്കിലും കേന്ദ്ര–സംസ്ഥാന സർക്കാർ നിശ്ചയിച്ച ശമ്പളം നൽകിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
കരട് ചട്ടങ്ങളെക്കുറിച്ച് കോളേജുകൾക്ക് അഭിപ്രായങ്ങൾ അറിയിക്കാമെന്നും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി ) അറിയിച്ചു. 1975 മുതൽ നിലവിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ നയത്തെ മാറ്റികൊണ്ട് 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. 1975ൽ പുറത്തിറക്കിയ വ്യവസ്ഥകൾക്കു പകരമാകും പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുക. അപേക്ഷാ രീതികളെല്ലാം പൂർണമായും ഓൺലൈൻ വഴിയാകും.
യുജിസി ഫീസ് മാത്രമേ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കൂ എന്ന് കോളേജുകൾ സ്ഥിരീകരിക്കുകയും ഗ്രാൻ്റിൻ്റെ ഉപയോഗിക്കാത്ത ഭാഗം തിരികെ നൽകുമെന്ന് രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്യണം.
advertisement
ഡൽഹി സർവകലാശാലയിലെ ചില അധ്യാപകർ പുതിയ കരട് മാർഗനിർദ്ദേശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ഇത് കോളേജുകളുടെ ഭരണപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നാക്രമണമാണെന്ന് സർവ്വകലാശാല അധ്യാപക സംഘടനയായ അക്കാദമിക്‌സ് ഫോർ ആക്ഷൻ ആൻഡ് ഡവലപ്‌മെൻ്റ് ആരോപിച്ചു. "നിർബന്ധിത അക്രഡിറ്റേഷൻ കോളേജുകളെ സ്വകാര്യവൽക്കരിക്കാനുള്ള ഒരു ഉപകരണമാണ്," എന്നും ഇവർ ചൂണ്ടിക്കാട്ടി.
യുജിസി ഗ്രാന്റിലെ ഉപയോഗിക്കാത്ത തുക തിരികെ നൽകണമെന്ന നിർദ്ദേശത്തെയും സംഘടന പ്രതികൂലിച്ചു. ഗ്രാന്റിൽ ഉപയോഗിക്കാത്ത തുകയുടെ വിഹിതങ്ങൾ കർശനമായ സമയ പരിധിക്ക് ഉള്ളിൽ തിരികെ നൽകണമെന്നാണ് നിലവിലെ വ്യവസ്ഥ. അല്ലാത്തപക്ഷം സർവ്വകലാശാലയോ കോളേജോ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഈ തുക ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും യുജിസി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Career/
കോളേജുകൾക്ക് യുജിസി ധനസഹായം ലഭിക്കാൻ പുതിയ മാനദണ്ഡങ്ങൾ; കരടു ചട്ടങ്ങൾ പുറത്തിറക്കി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement