ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസം, ഫ്രാഞ്ചൈസി ബിരുദ പഠനം നിയന്ത്രിക്കാൻ യുജിസി; കരട് നിർദേശം പുറത്തിറക്കി

Last Updated:

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ വിദേശത്തുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ഡ്യൂവല്‍ അല്ലെങ്കില്‍ ജോയിന്റ് ബിരുദങ്ങള്‍ നല്‍കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് യുജിസി മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്

UGC
UGC
വിദേശ സര്‍വകലാശാലകളില്‍ നിന്ന് നേടിയ ബിരുദത്തിന് രാജ്യത്ത് അംഗീകാരം നല്‍കുന്നതിനുള്ള കരട് മാര്‍ഗ നിര്‍ദേശം തയാറാക്കി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). ഇതിന് പുറമെ ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസവും ഫ്രാഞ്ചൈസി വഴിയുള്ള ബിരുദ പഠനവും നിയന്ത്രിക്കാനും മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. വിദേശ ബോര്‍ഡുകളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇന്‍സ്റ്റിറ്റൂഷ്യനുകളില്‍ നിന്നും വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഫ്ഷോര്‍ കാമ്പസുകളില്‍ നിന്നും നേടിയ യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
വിദേശ സര്‍വ്വകലാശാലകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ കാമ്പസുകള്‍ സ്ഥാപിക്കുന്നതിന്റെ തയാറെടുപ്പിലാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ വിദേശത്തുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ഡ്യൂവല്‍ അല്ലെങ്കില്‍ ജോയിന്റ് ബിരുദങ്ങള്‍ നല്‍കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് യുജിസി മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍, 2023 ലെ ഫോറിന്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് റെഗുലേഷന്‍സ് 2023 -ല്‍ നിന്ന് രൂപീകരിച്ച റെക്കഗനയിസെഷന്‍ ആന്റ് ഗ്രാന്‍ഡ് ഓഫ് ഇക്യൂവിലന്‍സ് ടു ക്വാളിഫിക്കേഷന്‍സ് എന്ന കരട് നിര്‍ദേശത്തില്‍, അന്താരാഷ്ട്രതലത്തില്‍ പ്രസക്തമായ പാഠ്യപദ്ധതി, വിദേശ സര്‍വകലാശാലകളുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണം, ഇരട്ട ക്രമീകരണങ്ങള്‍ക്ക് ( twinning arrangemenstt) എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
‘അതാത് മാതൃരാജ്യത്ത് യഥാവിധി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ബിരുദം നല്‍കിയിരിക്കുന്നതെങ്കില്‍ അത് രാജ്യത്ത് അംഗീകരിക്കുകയും തുല്യത നല്‍കുകയും ചെയ്യും. വിദ്യാര്‍ത്ഥി റെഗുലറായോ പേഴ്‌സണല്‍ ഇന്‍സ്ട്രക്ഷനിലൂടെയോ (ഓണ്‍ലൈനിലൂടെയോ വിദൂര പഠനത്തിലൂടെയോ അല്ല കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടത്,’ കരട് നിര്‍ദേശത്തില്‍ പറയുന്നു. ‘കോഴ്സുകളുടെ വിവിധ കാറ്റഗറിയിലെ ക്രെഡിറ്റുകള്‍ പരിശോധിച്ച് തുല്യത കണ്ടെത്താവുന്നതാണെന്നും കരട് നിര്‍ദേശത്തില്‍ പറയുന്നു. പ്രോഗ്രാമിന്റെ ഏറ്റവും കുറഞ്ഞ ദൈര്‍ഘ്യം ഇന്ത്യയിലെ അനുബന്ധ പ്രോഗ്രാമിന് സമാനമായിരിക്കണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
advertisement
ദൈര്‍ഘ്യം വ്യത്യാസപ്പെടുന്ന സാഹചര്യത്തില്‍, രണ്ട് സ്ഥാപനങ്ങളിലും തുല്യമായിരിക്കേണ്ട മിനിമം ക്രെഡിറ്റ് ആവശ്യകതകള്‍ യുജിസി പരിഗണിക്കുന്നതായിരിക്കും. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നേടിയ യോഗ്യതകള്‍ക്ക് തുല്യത നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് യുജിസി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുണ്ട്. ഈ തുല്യതാ സര്‍ട്ടിഫിക്കറ്റ്, വിദേശത്തു നിന്ന് നേടിയ യോഗ്യതയും ഇന്ത്യന്‍ ബോര്‍ഡോ സര്‍വകലാശാലയോ നല്‍കുന്ന യോഗ്യതയും തുല്യമാണെന്ന് സാക്ഷ്യപ്പെടുത്തും. യുജിസി ചട്ടങ്ങള്‍ അനുസരിച്ച്, അഡ്മിഷനോ ജോലിയ്ക്കോ വേണ്ടി ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലകളും ഈ തുല്യതാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ്.
advertisement
നിലവില്‍, ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റികളുടെ (AIU) മൂല്യനിര്‍ണ്ണയ വിഭാഗം, വിദേശ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെ അഡ്മിഷന്‍ സുഗമമാക്കുന്നതിന് ഒരു ‘തുല്യത സര്‍ട്ടിഫിക്കറ്റ്’ നല്‍കുന്നുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ ബിരുദങ്ങള്‍ക്ക് തുല്യത നല്‍കാനുള്ള ചുമതല യുജിസി ഏറ്റെടുക്കും. ഒരു ഫ്രാഞ്ചൈസി വഴിയുള്ള ബിരുദത്തിന് അംഗീകാരവും തുല്യത നല്‍കില്ലെന്നും കരട് നിര്‍ദേശത്തില്‍ പറയുന്നു.വിദേശ ബോര്‍ഡുകളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്‌കൂളുകളില്‍ നിന്ന് നേടിയ യോഗ്യതകള്‍ക്ക് അംഗീകാരം നല്‍കുകയും തുല്യത നല്‍കുകയും ചെയ്യും. അതേസമയം, സ്‌കൂള്‍ വിദ്യാഭ്യാസം റെഗുലര്‍ മോഡിലായിരിക്കണം പൂര്‍ത്തിയാക്കിയിരിക്കേണ്ടത്. യുജിസിയുടെ കരട് നിര്‍ദേശത്തില്‍, അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സെപ്റ്റംബര്‍ 16 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസം, ഫ്രാഞ്ചൈസി ബിരുദ പഠനം നിയന്ത്രിക്കാൻ യുജിസി; കരട് നിർദേശം പുറത്തിറക്കി
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement