ന്യൂഡൽഹി: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പ്രോട്ടോക്കോൾ അനുസരിച്ച് താൻ ഹോം ക്വാറന്റീനിലാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് 60കാരനായ
നദ്ദ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധന നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദിയിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
കേന്ദ്ര മന്ത്രി
സ്മൃതി ഇറാനി, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി നിരവധി പേരാണ് അദ്ദേഹം വേഗം സുഖം പ്രാപിക്കാൻ ആശംസഅറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവായ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമായ ഡയമണ്ട് ഹാര്‍ബറില്‍ വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. സംസ്ഥാനത്ത് അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ കാണുന്നതിനായാണ് നദ്ദ, മുതിർന്ന നേതാവ് കൈലാഷ് വിജയ് വർഗീയ എന്നിവരുടെ സംഘം ഇവിടെയെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.