കാസർകോട് 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ

Last Updated:

ടാറ്റാ ഗ്രൂപ്പാണ് ആശുപത്രി നിർമ്മിച്ചു നൽകുന്നത്. രണ്ടു മാസത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് തനിക്ക് സർക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നതെന്ന് കളക്ടർ

കാസർകോട്: ജില്ലയിലെ ചികിത്സാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കാൻ കാസർകോട് പുതിയ ആശുപത്രി നിർമ്മിക്കുന്നു. 540 ബെഡ്ഡുകളുള്ള ആശുപത്രിയുടെ പണി നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ ഡി. സജിത്ത് ബാബു അറിയിച്ചു. ടാറ്റാ ഗ്രൂപ്പാണ് ആശുപത്രി നിർമ്മിച്ചു നൽകുന്നത്. രണ്ടു മാസത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് തനിക്ക് സർക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നതെന്ന് കളക്ടർ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.
തെക്കിൽ വില്ലേജിലെ 15 ഏക്കർ ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. നിർമ്മാണം നാളെ മുതൽ ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ്
ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പണി പൂർത്തിയാകും. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലയ്ക്ക് നൽകിയ സംഭാവനയാണ് ഈ ആശുപത്രിയെന്നും കളക്ടർ പറഞ്ഞു.
ചട്ടംചാലിന് സമീപമാണ് ആശുപത്രി നിർമ്മിക്കുന്നത്. ആ പ്രദേശത്തെ കരാറുകാർ ജെ.സി.ബികൾ വിട്ടുനൽകി സഹായിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
കാസർകോട് മെഡിക്കൽ കോളജിന് കെഎസ്ഇബി 10 കോടി രൂപ കൈമാറിയിട്ടുണ്ട്. കോവിഡ് രോഗികൾക്കായി ജില്ലയിൽ 903 ബഡ്ഡുകളാണ് സജ്ജമാക്കിയിരിക്കുന്നത്.  148 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 152 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായത്. ഇതിൽ  നലു പേർ രോഗം ഭേദമായി വീടുകളിലേക്കു മടങ്ങിയെന്നും കളക്ടർ അറിയിച്ചു.
advertisement
You may also like:അമേരിക്ക ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും; ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
ജനങ്ങൾ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. രോഗ ബാധിതരിൽ 89 പേരും ഗൾഫിൽ നിന്നും എത്തിയവരാണ്. ഗൾഫിൽ നിന്നും എത്തിയവർ ഉൾപ്പെടെ ഫെബ്രുവരി 20 നു ശേഷം ജില്ലയിലേക്ക് പ്രവേശിച്ചവരെല്ലാം  റൂം ക്വാറന്റൈനിൽ കഴിയണമെന്നും കളക്ട‌ർ നിർദ്ദേശിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
കാസർകോട് 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement