Covid Vaccine | വാക്‌സിന്റെ വില പുനര്‍നിര്‍ണയിക്കുന്നതിനായി നിര്‍മാണ കമ്പനികളുമായി ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Last Updated:

നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവിഷീല്‍ഡും ഭാരത് ബയോടെകില്‍ നിന്ന് കോവാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നത് 150 രൂപയ്ക്കാണ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രജ്യത്ത് കോവിഡ് പ്രതിരോധത്തിനായി വിതരണം ചെയ്യുന്ന വാക്‌സിനുകളായ കോവാക്‌സിന്റെയും കോവിഷീല്‍ഡിന്റെയും വില പുനര്‍നിര്‍ണയിക്കുന്നതിനായി നിര്‍മാണ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ സാധ്യത. നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവിഷീല്‍ഡും ഭാരത് ബയോടെകില്‍ നിന്ന് കോവാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നത് 150 രൂപയ്ക്കാണ്.
അതേസമയം ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിനാല്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ 25 കോടി ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 19 കോടി ഡോസ് കോവാക്‌സിനും 150 രൂപവച്ച് കമ്പനികളില്‍ നിന്ന് സംഭരിച്ചത്.
advertisement
സംസ്ഥാനങ്ങള്‍ക്ക് കോവാക്‌സിന്‍ 400 രൂപയ്ക്കും കോലിഷീല്‍ഡ് വാക്‌സിന് 300 രൂപയ്ക്കുമാണ് കമ്പനികള്‍ ഡോസിന് ഈടാക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില പുനര്‍നിര്‍ണയിച്ചിരുന്നു. സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ കോവിഷീല്‍ഡ് വാക്‌സിന് 780 രുപയും കോവാക്‌സിന് 1410 രൂപയുമാണ്.
അതേസമയം രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
advertisement
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 2,95,10,410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,81,62,947 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 9,73,158 സജീവ കേസുകളാണുള്ളത്. രോഗപരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14,92,152 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 37,96,24,626 സാമ്പിളുകളും പരിശോധിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | വാക്‌സിന്റെ വില പുനര്‍നിര്‍ണയിക്കുന്നതിനായി നിര്‍മാണ കമ്പനികളുമായി ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement