നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

  Covid 19 | കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

  അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനനുമതി നല്‍കുക.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണിന് സമനാമായ നിയന്ത്രണങ്ങളാണ് ഈ ഞായറാഴ്ച മുതല്‍ ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനനുമതി നല്‍കുക. യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും.

   സ്വാതന്ത്ര്യ ദിനവും ഓണവും പ്രമാണിച്ച് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ മുപ്പതിനായിരത്തിന് മുകളിലാണ്.

   Also Read-രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറാം ദിനം; കോവിഡ് പ്രതിരോധത്തിലെ വീഴ്ച ഉയര്‍ത്തിക്കാട്ടി പരിഹാസവും വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും

   സംസ്ഥാനത്ത് വ്യാഴാഴ്ച 30,077 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   Also Read-സര്‍ക്കാര്‍ സേവനങ്ങളെ വിലയിരുത്താൻ 'എന്റെ ജില്ല' ആപ്പ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി


   24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1019, കൊല്ലം 1134, പത്തനംതിട്ട 516, ആലപ്പുഴ 855, കോട്ടയം 1158, ഇടുക്കി 652, എറണാകുളം 2136, തൃശൂര്‍ 2204, പാലക്കാട് 2165, മലപ്പുറം 2656, കോഴിക്കോട് 2366, വയനാട് 470, കണ്ണൂര്‍ 1341, കാസര്‍ഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,11,625 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Jayesh Krishnan
   First published:
   )}