ഫ്രാൻസ്: കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലോകരാജ്യങ്ങൾ നീട്ടുന്നു. ഫ്രാൻസിൽ മെയ് 11 വരെ ലോക്ക്ഡൗൺ നീട്ടിയതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.
ഫ്രാൻസിൽ ഇതുവരെ 9,8000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15,000 ഓളം പേർ ഇതിനകം മരിച്ചു. കോവിഡ് പ്രതിരോധം വിജയം കണ്ടാൽ മാത്രമേ മെയ് 11 ന് ലോക്ക്ഡൗൺ പിൻവലിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
"മഹാമാരി നിയന്ത്രണവിധേയമാക്കാൻ ഇതുവരെ ആയിട്ടില്ല" എന്നായിരുന്നു ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള പ്രസിഡന്റിന്റെ പരാമർശം.
You may also like:COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് [PHOTOS]COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]മെയ് 11 ഓടെ സ്കൂളുകളും ഡേ കെയർ സെന്ററുകളും തുറക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രായമായവർ അതിന് ശേഷവും വീട്ടിൽ തന്നെ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ലക്ഷണവുമായി എത്തുന്ന എല്ലാവരേയും പരിശോധിക്കാനും എല്ലാവർക്കും മാസ്ക് നിർബന്ധമാക്കാൻ സർക്കാർ നിർദേശം നൽകി.
അതേസമയം, യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിരോധനം മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.