COVID 19| ചൈനയിൽ നിന്ന് കാലതാമസം; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി മറ്റു വഴികൾ തേടി ഇന്ത്യ

Last Updated:

രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ ആന്റിബോഡി ടെസ്റ്റുകൾ നടത്തണമെന്നാണ് ഐസിഎംആർ നിർദേശിച്ചിരിക്കുന്നത്.

ന്യൂഡൽഹി: ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന്  ചൈനയിൽ നിന്ന് കോവിഡ് പരിശോധനക്കുള്ള ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വൈകുന്ന സാഹചര്യത്തിൽ മറ്റുവഴികൾ തേടി ഇന്ത്യ. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി ദക്ഷിണ കൊറിയ, സിംഗപൂർ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളെ ഇന്ത്യ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശോധന വ്യാപകമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വൈകുന്നത് കനത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളിൽ നിന്നും കിറ്റ് എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങിയത്.
ഏപ്രിൽ രണ്ടുമുതൽ തീവ്രബാധിത പ്രദേശങ്ങളിൽ ആന്റി ബോഡി റാപ്പിഡ് ടെസ്റ്റിംഗ് നടത്തണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദേശിച്ചത്. ആദ്യത്തെ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഈ മാസം 15ന് ഇന്ത്യയിലെത്തുമെന്നാണ് ഐസിഎംആർ അറിയിച്ചത്. ഏപ്രിൽ എട്ടിന് തന്നെ ഏഴുലക്ഷം കിറ്റുകൾ ചൈനയിൽ നിന്ന് എത്തേണ്ടതായിരുന്നു. എന്നാൽ ഗുണനിലവാര പരിശോധനയിൽ ഇവ പരാജയപ്പെട്ടതോടെ ഇവയുടെ വിതരണം ചൈന താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.
You may also like:മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'ആരോഗ്യ സേതു': പ്രധാനമന്ത്രി പറഞ്ഞ ആപ്ലിക്കേഷന്റെ പ്രവർത്തനം എങ്ങനെ? [PHOTOS]COVID 19| ഡൽഹിയിലെ മലയാളി നഴ്സിന്റെ രണ്ട് വയസുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു [NEWS]
റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാരം സംബന്ധിച്ച് മറ്റു രാജ്യങ്ങൾ പരാതി ഉന്നയിച്ചതോടെയാണ് ചൈന ആഭ്യന്തര പരിശോധന കർശനമാക്കിയത്. ചൈനയാണ് ടെസ്റ്റിംഗ് കിറ്റുകളുടെ പ്രധാന വിതരണക്കാർ. എന്നാൽ ആഭ്യന്തര പരിശോധനയിൽ തന്നെ പ്രശ്നങ്ങൾ കണ്ടതോടെ ഇവ പുറത്ത് വിതരണം ചെയ്യേണ്ടെന്ന് ചൈന തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച 45 ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകൾക്കായി ഐസിഎംആർ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
advertisement
രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആന്റിബോഡി ടെസ്റ്റുകൾ നടത്തണമെന്നാണ് ഐസിഎംആർ നിർദേശിച്ചത്. നിലവിൽ രോഗികൾക്ക് ഏഴുദിവസത്തിനകവും ഏഴു ദിവസത്തിന് ശേഷവുമാണ് ആർടി - പിസി ആർ ടെസ്റ്റ് നടത്തുന്നത്. അതിനുശേഷം ആന്റിബോഡി ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. രോഗത്തിന്റെ സ്വഭാവവും അത് രോഗിയുടെ പ്രതിരോധശേഷിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും അറിയാൻ ഇതു സഹായകമാകും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ചൈനയിൽ നിന്ന് കാലതാമസം; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി മറ്റു വഴികൾ തേടി ഇന്ത്യ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement