അവിവാഹിത പ്രസവ വേദനയുമായി എത്തിയാലുടൻ വീട്ടുകാരെ വിവരം അറിയിക്കണോ? വൈറലായി ഡോക്ടറുടെ കുറിപ്പ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ലൈംഗിക അതിക്രമം നടന്ന കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ കുട്ടിയുടെ രക്ഷിതാവ് കൂടെയില്ലെങ്കില്‍ രക്ഷിതാവിനെ അറേഞ്ച് ചെയ്യേണ്ടത് ഹോസ്പിറ്റല്‍ അധികാരിയുടെ കടമയാണ്.
അവിവാഹിത പ്രസവ വേദനയുമായി എത്തിയാൽ ആശുപത്രി അധികൃതര്‍ ആദ്യം എന്താണ് ചെയ്യേണ്ടതെന്നു വ്യക്തമാക്കുകയാണ് ഡോക്ടര്‍ വീണ.ജെഎസ്. രക്ഷിതാക്കളെ വിളിച്ച് ആദ്യം അറിയിക്കുന്നവരാണ് ഏറെയും. എന്നാല്‍ വീട്ടുകാരെ വിളിക്കണോ അതില്‍ എതിര്‍പ്പുണ്ടോ എന്നെല്ലാം ആദ്യം ആ സ്ത്രീയോടു ചോദിച്ചിരിക്കണമെന്നാണ് ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
TRENDING:OPINION | കൊറോണക്കാലത്തെ ഓൺലൈൻ അധ്യയനം; ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
കുഞ്ഞിനെക്കരുതി സ്ത്രീ നേരിടു മാനസിക വ്യവഹാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും പാലൂട്ടുക പോലെയുള്ള കാര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിര്‍ബന്ധിക്കുന്ന തലത്തിലേക്കെത്തരുത്. പ്രസവശേഷം കാണിക്കുന്ന ഓരോ ചെറിയ ലക്ഷണത്തെയും അവഗണിക്കരുതെന്നും നിയപരമായ സഹായം ലഭ്യമാകുമെന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയാണ് വേണ്ടതെന്നും ഡോക്ടര്‍ കുറിക്കുന്നു.
advertisement
കുറിപ്പ് പൂർണരൂപത്തിൽ
കുറച്ച് കാലം മുന്നേ ഒരു സ്വകാര്യആശുപത്രിയില്‍ ജോലി ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം പറയാം.
ഇരുപതുകളില്‍ പ്രായമുള്ള അവിവാഹിതയായ ഒരു സ്ത്രീ പ്രസവവേദനയുമായി വരുന്നു. പ്രസവസമയം അടുക്കുന്തോറും പുള്ളിക്കാരിയുടെ വീട്ടുകാരെ വിവരം അറിയിക്കാന്‍ ആയിരുന്നു ആശുപത്രി അധികൃതരുടെ ത്വര. സ്വാഭാവികമാണ്. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ സമ്മതപത്രം ഒപ്പിടാന്‍ വീട്ടുകാരെ വിളിച്ചില്ല എന്നുംപറഞ്ഞു ഡോക്ടര്‍മാരെയും ആശുപത്രിയും അടിച്ചുതാറുമാറാക്കാന്‍ ആളുകള്‍ ജാഥയായെത്തുമല്ലോ..
എന്തായാലും പ്രസവം കഴിയുമ്പോഴേക്കും വീട്ടുകാരെത്തി. അവിവാഹിതയായ സ്ത്രീ പ്രസവിച്ചതിനാല്‍ ആകും ആ ആഘാതത്തില്‍ അവളുടെ അച്ഛന് ഹാര്‍ട്ട് അറ്റാക്ക് വന്നു ഐസിയുവില്‍ ആയി. പിന്നീടുള്ള കഥകള്‍ എല്ലാം ഓരോരുത്തരുടെ മനോധര്‍മത്തിനു വിടുന്നു.
advertisement
ഒരു അവിവാഹിത പ്രസവവേദനയുമായി വന്നാല്‍ അവിടെ നൈതികമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എങ്ങനെയൊക്കെ ആവാം? വിവാഹിത ഒറ്റയ്ക്ക് വന്നാലും ഇതേകാര്യം ചെയ്യാവുന്നതേയുള്ളൂ.
1) വീട്ടുകാരെ വിളിക്കണോ, വിളിക്കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് അവളോട്തന്നെ ചോദിക്കുക.
2) അവള്‍ ഓക്കേ ആണെങ്കില്‍ മാത്രം വീട്ടുകാരെ വിളിക്കുക. ഇല്ലെങ്കില്‍ ഒരു താത്കാലിക രക്ഷിതാവിനെ കണ്ടെത്തണം. ബുദ്ധിമുട്ടാണെങ്കിലും ഇത് പിന്തുടരണം. ഉദാഹരണത്തിന് ലൈംഗിക അതിക്രമം നടന്ന കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ കുട്ടിയുടെ രക്ഷിതാവ് കൂടെയില്ലെങ്കില്‍ രക്ഷിതാവിനെ അറേഞ്ച് ചെയ്യേണ്ടത് ഹോസ്പിറ്റല്‍ അധികാരിയുടെ കടമയാണ്. രോഗിയുടെ സ്വയം നിര്‍ണയാവകാശം കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയാല്‍ ഏത് കോടതിയും ഡോക്ടറിന്റെ സദുദ്ദേശ്യം മാനിക്കും. നേരെ മറിച്ചു തന്റെ അനുവാദം ഇല്ലാതെയാണ് ഡോക്ടര്‍ അവരുടെ അച്ഛനമ്മമാരെ വിളിച്ച് വരുത്തിയതെങ്കില്‍ സ്ത്രീ കേസ് കൊടുത്താല്‍ ഡോക്ടര്‍ കുടുങ്ങും. നഷ്ടപരിഹാരം നല്‍കേണ്ടിവരും. പക്ഷേ, അടിസ്ഥാനവൈദ്യ നൈതികത അറിയാത്ത സിസ്റ്റം ആണെങ്കില്‍ ഡോക്ടര്‍ രക്ഷപെടും സ്ത്രീ വീണ്ടും അവഹേളിക്കപ്പെടും. സംശയമില്ല.
advertisement
3) സംസ്ഥാനത്തിന്റെ ജന്‍ഡര്‍ അഡ്വൈസറിനെ വിളിക്കുക. അവരോടു ഇങ്ങനെയൊരു സംഭവം നടന്നതായി പറയുക. Women and child department ല്‍ നിന്ന് എന്തെങ്കിലും ഒരുത്തരം ലഭിക്കാതിരിക്കില്ല. സ്ത്രീയെയും കുഞ്ഞിനേയും സുരക്ഷിതമാക്കി താമസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ നമുക്കുണ്ട്. ആവശ്യമെങ്കില്‍, കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കാവുന്നതാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2020 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
അവിവാഹിത പ്രസവ വേദനയുമായി എത്തിയാലുടൻ വീട്ടുകാരെ വിവരം അറിയിക്കണോ? വൈറലായി ഡോക്ടറുടെ കുറിപ്പ്


