COVID 19 | മലബാർ മേഖലയിൽ വിവാഹ- മരണ വീടുകൾ കേന്ദ്രീകരിച്ചുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നു

Last Updated:

നാല് ജില്ലകളിലായി 200-ൽപ്പരം അളുകളാണ് മരണ-വിവാഹ വീടുകളിൽ നിന്നും രോഗം പിടികൂടിയത്.

കോഴിക്കോട്: മലബാർ മേഖലയിൽ വിവാഹ- മരണ വീടുകൾ കേന്ദ്രീകരിച്ചുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നു. നാല് ജില്ലകളിലായി 200-ൽപ്പരം അളുകളാണ് മരണ-വിവാഹ വീടുകളിൽ നിന്നും രോഗം പിടികൂടിയത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വിവാഹ - മരണ വീടുകൾ കേന്ദ്രീകരിച്ച് കോവിഡ് കേസുകൾ ഏറെയും റിപ്പോർട്ട് ചെയ്തത്. ചെക്യാട് ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്ത 41 പേർക്കാണ് രോഗം പിടികൂടിയത്.
ഈ വിവാഹത്തിൽ പങ്കെടുത്ത ഒളവണ സ്വദേശി വഴി ഒളവണ മേഖലയിലും നിരവധി പേർക്ക് രോഗ ബാധയുണ്ടായി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് വിവാഹം നടത്തിയതിന്റെ പേരിൽ ഡോക്റുടെ പിതാവിനെതിരെ നേരത്തെ നാദപുരം പൊലീസ് കേസെടുത്തിരുന്നു.
ചേറോട് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത 50-ൽപ്പരം ആളുകൾക്കാണ് കോവിഡ് പൊസ്റ്റിവായത്. സമാനമായ നിരവധി കേസുകൾ ജില്ലയിൽ ഉണ്ടെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു.
advertisement
You may also like:കോവിഡ് നിയന്ത്രണങ്ങൾ കൊലയാളിയാകുന്നു; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 കുട്ടികളെന്ന് യു.എൻ [NEWS]സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] 'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത' [NEWS]
കാസർഗോഡ് ചെങ്കള മൂന്നാം വാർഡിൽ നടന്ന വിവാഹത്തിൽ വധുവിനും - വരനും ഉൾപ്പെടെ 43 പേർക്കാണ് കോവിഡ് ബാധിച്ചത്. ഈ വിവാഹം നടന്ന വീട് ഉൾപ്പെടെ ക്ലസ്റ്ററായി മാറിയിട്ടുണ്ട്. കണ്ണൂർ കുന്നത്ത്പറമ്പ് പഞ്ചായത്തിലെ ഒരു മരണ വീട്ടിൽ നിന്നും നിരവധി പേർക്ക് കോവിഡ് പിടികൂടിയത്.
advertisement
ഈ ചടങ്ങിൽ പങ്കെടുത്ത മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അയിഷാ അജുമ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നീർച്ചാലിലെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത 7 പേർക്കാണ് കോവിഡ് ബാധിച്ചത്.
വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ട് കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചയാളുടെ സംസ്‌കാരചടങ്ങിനെത്തിയവര്‍ക്കാണ് രോഗബാധ. പ്രദേശത്ത് നിരവധി പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ ആന്റീജന്‍ ടെസ്റ്റ് നടത്തുകയാണ് ആരോഗ്യ വകുപ്പ്.
advertisement
ചടങ്ങുകളില്‍ ഭാഗമായ 70 പേര്‍ക്ക് പനി ഉള്‍പ്പെടെയുളള രോഗലക്ഷ്ണങ്ങള്‍ പ്രകടമായതോടെയാണ് മേഖല ആശങ്കയിലായത്.നിലവില്‍ വാളാട് ടൗണ്‍ അടക്കമുളള 3 വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | മലബാർ മേഖലയിൽ വിവാഹ- മരണ വീടുകൾ കേന്ദ്രീകരിച്ചുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നു
Next Article
advertisement
Lokah| എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
  • 'ലോക' സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ രൂപേഷ് പീതാംബരൻ പ്രതികരിച്ചു.

  • സിനിമയുടെ വിജയത്തിൽ സംവിധായകന്റെ സംഭാവനയെ കുറിച്ച് ആരും പറയാത്തതിനെ കുറിച്ച് രൂപേഷ് ചോദിച്ചു.

  • ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷ് പീതാംബരന്റെ പ്രതികരണം, സംവിധായകന്റെ സംഭാവനയെ കുറിച്ച്.

View All
advertisement