Covid 19 | പത്തുവയസിൽ താഴെ പ്രായമുള്ള അഞ്ചുകുട്ടികൾക്കു കോവിഡ്; പാലക്കാട് ഇന്നു രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്

Last Updated:

ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികൾക്കും ഉൾപ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

പാലക്കാട്: ജില്ലയിൽ 10 വയസ്സിൽ താഴെയുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ ഇന്ന് 27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികൾക്കും ഉൾപ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്...
തമിഴ്നാട്-6
മുതുതല പെരുമുടിയൂർ സ്വദേശി (35, സ്ത്രീ)
ചെന്നൈയിൽ നിന്ന് വന്ന മാത്തൂർ മണ്ണമ്പുള്ളി സ്വദേശികളായ അമ്മയും(37) രണ്ട് മക്കളും(18 ആൺകുട്ടി, 16 പെൺകുട്ടി),
ചെന്നൈ നിന്ന് വന്ന പരുതൂർ സ്വദേശിയായ പെൺകുട്ടിക്കും(അഞ്ച്), പിതൃ സഹോദരനും (30)
ഡൽഹി-2
പൊൽപ്പുള്ളി പനയൂർ സ്വദേശികളായ സഹോദരങ്ങൾ (17 ആൺകുട്ടി, 20 പുരുഷൻ). ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
ഹൈദരാബാദ്-1
വല്ലപ്പുഴ ചൂരക്കോട് സ്വദേശി (80 സ്ത്രീ)
കുവൈത്ത്-7
കുഴൽമന്ദം സ്വദേശി (41 പുരുഷൻ),
ലക്കിടി പേരൂർ സ്വദേശി (42 പുരുഷൻ),
തിരുമിറ്റക്കോട് കറുകപുത്തൂർ സ്വദേശി (48 പുരുഷൻ)
തൃത്താല കോടനാട് സ്വദേശി (3 ആൺകുട്ടി)
തൃത്താല മേഴത്തൂർ സ്വദേശി (43 പുരുഷൻ)
തരൂർ അത്തിപ്പൊറ്റ സ്വദേശി(33 പുരുഷൻ)
നെല്ലായ എഴുവന്തല സ്വദേശി (31 പുരുഷൻ)
ഒമാൻ-1
വല്ലപ്പുഴ സ്വദേശി (5, ആൺകുട്ടി).കുട്ടിയുടെ അമ്മയ്ക്ക് ജൂൺ 11 ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തർ-4
തിരുമിറ്റക്കോട് പെരിങ്ങന്നൂർ സ്വദേശി (60 പുരുഷൻ)
advertisement
ദോഹയിൽ നിന്ന് വന്ന കപ്പൂർ കല്ലടത്തൂർ സ്വദേശികളായ അമ്മയും(29) രണ്ടു മക്കളും (ആറ് വയസുള്ള ആൺകുട്ടി, ഒരു വയസ്സുള്ള പെൺകുട്ടി),
യുഎഇ-2
വല്ലപ്പുഴ സ്വദേശി (42 പുരുഷൻ)
തൃത്താല കണ്ണനൂർ സ്വദേശി (42 പുരുഷൻ)
സൗദി-2
തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (35 പുരുഷൻ)
മുതുതല സ്വദേശി (3, ആൺകുട്ടി)
കസാക്കിസ്ഥാൻ-1
കുഴൽമന്ദം സ്വദേശി (31 പുരുഷൻ)
സമ്പർക്കം-1
തൃശ്ശൂരിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ പട്ടാമ്പി സ്വദേശിക്കും (55 പുരുഷൻ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുമായുള്ള സമ്പർക്കത്തിലൂടെ ആണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്.
advertisement
advertisement
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 181 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | പത്തുവയസിൽ താഴെ പ്രായമുള്ള അഞ്ചുകുട്ടികൾക്കു കോവിഡ്; പാലക്കാട് ഇന്നു രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്
Next Article
advertisement
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ അരങ്ങേറി
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ അരങ്ങേറി
  • പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു.

  • വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് മൈം വീണ്ടും അവതരിപ്പിച്ചു.

  • പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു.

View All
advertisement