HOME » NEWS » Corona » COVID 19 IN KERALA 2802 PEOPLE TESTED POSITIVE FOR CORONAVIRUS TODAY

Covid 19| സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4668 ആയി.

News18 Malayalam | news18-malayalam
Updated: April 4, 2021, 6:00 PM IST
Covid 19| സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Also Read- ഫോൺ വിളിക്കിടെ അറിയാതെ രണ്ടു ഡോസ് വാക്സിൻ കുത്തിവെച്ചു; നഴ്സിനെതിരെ പരാതി

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,171 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,33,54,944 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4668 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 208 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 395, എറണാകുളം 333, കണ്ണൂര്‍ 270, മലപ്പുറം 228, കോട്ടയം 214, തൃശൂര്‍ 203, കാസര്‍ഗോഡ് 165, തിരുവനന്തപുരം 133, കൊല്ലം 141, പാലക്കാട് 44, ഇടുക്കി 110, ആലപ്പുഴ 97, പത്തനംതിട്ട 57, വയനാട് 56 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂര്‍ 4 വീതം, കാസര്‍ഗോഡ് 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Also Read-കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കടുത്ത നിയന്ത്രണങ്ങൾക്കൊരുങ്ങി മഹാരാഷ്ട്ര

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 152, കൊല്ലം 210, പത്തനംതിട്ട 126, ആലപ്പുഴ 72, കോട്ടയം 143, ഇടുക്കി 192, എറണാകുളം 142, തൃശൂര്‍ 171, പാലക്കാട് 74, മലപ്പുറം 203, കോഴിക്കോട് 299, വയനാട് 78, കണ്ണൂര്‍ 250, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,02,359 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,42,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4403 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 554 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 359 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കേസുകൾ ആശങ്കാജനകമായ തരത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ ദൗത്യവും സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, നീതി ആയോഗ് അംഗം വിനോദ് പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു എന്നാണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ. യോഗത്തിലെ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.
Published by: Anuraj GR
First published: April 4, 2021, 5:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories