advertisement

Covid 19 | സംസ്ഥാനത്ത് 347 പേർക്ക് കോവിഡ്; ഇനി ചികിത്സയിലുള്ളത് 2293 പേർ കൂടി

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Covid 19
Covid 19
തിരുവനന്തപുരം:കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,360 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 89, കൊല്ലം 19, പത്തനംതിട്ട 18, ആലപ്പുഴ 21, കോട്ടയം 35, ഇടുക്കി 16, എറണാകുളം 119, തൃശൂര്‍ 21, പാലക്കാട് 2, മലപ്പുറം 10, കോഴിക്കോട് 20, വയനാട് 6, കണ്ണൂര്‍ 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2293 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് 347 പേർക്ക് കോവിഡ്; ഇനി ചികിത്സയിലുള്ളത് 2293 പേർ കൂടി
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement