Covid 19 in Kerala| സംസ്ഥാനത്ത് രോഗബാധിതർ ഇന്നും 700 കടന്നു; 528 പേർക്കു സമ്പർക്കത്തിലൂടെ രോഗം
- Published by:Anuraj GR
- news18-malayalam
Last Updated:
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു ഒരു മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയയാണ്(72) മരിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 46 പേര്‍ക്ക് വീതവും, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 40 പേര്‍ക്ക് വീതവും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 39 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ ജൂലൈ 15ന് മരണമടഞ്ഞ വിക്‌ടോറിയ (72) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു. ഇതോടെ മരണം 44 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 144 പേര്‍ക്കും, കൊല്ലം ജില്ലയിലെ 79 പേര്‍ക്കും, എറണാകുളം ജില്ലയിലെ 72 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 36 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയിലെ 35 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 33 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 30 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 21 പേര്‍ക്കും, വയനാട് ജില്ലയിലെ 6 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം ജില്ലയിലെ 2, തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 29 ഡി.എസ്.സി. ജവാന്‍മാര്‍ക്കും, 4 ഐ.ടി.ബി.പി. ജവാന്‍മാര്‍ക്കും (ആലപ്പുഴ 3, തൃശൂര്‍ 1) തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാര്‍ക്കും ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും (മലപ്പുറം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, തിരുവനന്തപുരം (ആലപ്പുഴ 1), കൊല്ലം ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (ആലപ്പുഴ 1, മലപ്പുറം 1), തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 8056 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5892 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,54,167 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8277 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 984 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകള്‍ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,67,278 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7410 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,00,942 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 96,544 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
advertisement
ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), അളഗപ്പനഗര്‍ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16), കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് (11), ബളാല്‍ (2, 3, 11, 14), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (1, 24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5), കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), പൂയപ്പള്ളി (എല്ലാ വാര്‍ഡുകളും), തൃക്കരുവ (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
advertisement
TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]
അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുന്‍സിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Location :
First Published :
July 21, 2020 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 in Kerala| സംസ്ഥാനത്ത് രോഗബാധിതർ ഇന്നും 700 കടന്നു; 528 പേർക്കു സമ്പർക്കത്തിലൂടെ രോഗം