മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ

ആക്രമണത്തിനിരയായ വിക്രം ജോഷിയുടെ സഹോദരപുത്രിയെ കുറച്ച് ആളുകൾ ചേർന്ന് ശല്യം ചെയ്തിരുന്നു. ഇതിനെതിരെ ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: July 21, 2020, 3:34 PM IST
മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ
Image: ANI
  • Share this:
ന്യൂഡൽഹി: മാധ്യമപ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ്-ഡൽഹി മേഖലകളിലായി ഉൾപ്പെട്ട ഗസീയബാദിലാണ് മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം നടന്നത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാൾ  ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. മാധ്യമ പ്രവർത്തകനായ വിക്രം ജോഷി, രണ്ട് പെൺമക്കള്‍ക്കൊപ്പം സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്ന വഴിയാണ് ഇയാൾക്ക് നേരെ ആക്രമണം നടന്നത്. ജോഷിയുടെ ബൈക്ക് തടഞ്ഞു നിർത്തി അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. വിജയ് നഗര്‍ ഏരിയയിൽ നടന്ന ഈ ആക്രമണത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിട്ടുണ്ട്.

ബൈക്കിൽ വരുന്ന മാധ്യമപ്രവർത്തകനെ ഒരുസംഘം ആളുകൾ ചേർന്ന് വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ. തുടർന്ന് ഒരു കാറിലേക്ക് വലിച്ചു കൊണ്ടു പോയ മർദ്ദനം തുടർന്നു. ഇതിനിടെ ജോഷിയുടെ മക്കൾ സഹായത്തിനായി നിലവിളിച്ചു കൊണ്ട് അച്ഛന്‍റെ അരികിലേക്ക് ഓടിയെത്തി.. ഇതിനെ തുടർന്നാണ് ആളുകൾ ഓടിക്കൂടി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.
TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]
കൃത്യം നടത്തിയ ശേഷം സ്ഥലം വിട്ട പ്രതികളെ സിസിറ്റിവി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മാധ്യമ പ്രവർത്തകന്‍റെ കുടുംബവുമായി ബന്ധമുള്ള ആളുകളാണെന്നാണ് സൂചന.

ആക്രമണത്തിനിരയായ വിക്രം ജോഷിയുടെ സഹോദരപുത്രിയെ കുറച്ച് ആളുകൾ ചേർന്ന് ശല്യം ചെയ്തിരുന്നു. ഇതിനെതിരെ ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
Published by: Asha Sulfiker
First published: July 21, 2020, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading