Covid 19 | മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോവിഡ് ആന്‍റിജൻ ഫലം നെഗറ്റീവ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മലപ്പുറം ജില്ലാ കളക്ടര്‍ക്കും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരിപ്പൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായിരുന്നു.
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്‍റിജൻ ഫലം നെഗറ്റീവ്. മലപ്പുറം ജില്ലാ കളക്ടര്‍ക്കും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരിപ്പൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ എസി മൊയ്തീന്റെ ആന്റിജൻ പരിശോധനാ ഫലവും നേരത്തെ നെഗറ്റീവ് ആയിരുന്നു. മറ്റു മന്ത്രിമാർക്കും പരിശോധന നടത്തും.
കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു.അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായത്.
advertisement
സ്വയം നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല.
മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പതിവ് വാർത്താ സമ്മേളനവും മുഖ്യമന്ത്രി ഒഴിവാക്കിയിട്ടുണ്ട്.
Location :
First Published :
August 14, 2020 7:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോവിഡ് ആന്‍റിജൻ ഫലം നെഗറ്റീവ്


