ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യങ്ങള്‍

Last Updated:

ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ലോക രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവിധ രാജ്യങ്ങളില്‍ വിലക്ക് തുടരുകയാണ്.

 പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു.വിവിധ രാജ്യങ്ങളില്‍ ഒരു ഇടവേളക്ക് ശേഷം കേവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. റഷ്യയില്‍ ഇന്നലെമാത്രം 22,408 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.789 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.രാജ്യത്ത് ഇതുവരെ 39,03,519 പേര്‍ കോവിഡ് ബാധിതരായിട്ടിണ്ട്.
തായ്ലാന്‍ഡില്‍ കഴിഞ്ഞ ദിവസം 18,027 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്ത് ഇതുവരെ ആറ് ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഡെല്‍റ്റ വകഭേദം രാജ്യത്ത് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ കോവിഡ് കേസുകളില്‍ 60 ശതമാനവും ഡെല്‍റ്റ വകഭേദം മൂലമാണ്.
ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ലോക രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവിധ രാജ്യങ്ങളില്‍ വിലക്ക് തുടരുകയാണ്.
advertisement
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 40,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.422 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ 4,13,718 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.ഇന്നലെ മത്രം രാജ്യത്ത് 36,946 പേര്‍ രോഗമുക്തരായതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 3,08,57,467 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 3,16,95,358 ആണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോട്ട് ചെയ്തത്. ഇന്നലെ കോവിഡ് ബാധിച്ച് 422 പേരണ്്് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 17,06,598 പേര്‍ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതു വരെ 47,22,23,639 പേര്‍ രാജ്യത്ത് വാകസിന്‍ എടുത്തിട്ടുണ്ട്.
advertisement
കേരളത്തില്‍ ഇന്നലെ 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,73,87,700 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3676, തൃശൂര്‍ 2667, കോഴിക്കോട് 2400, എറണാകുളം 2225, പാലക്കാട് 1522, കൊല്ലം 1332, കണ്ണൂര്‍ 1057, തിരുവനന്തപുരം 973, ആലപ്പുഴ 1034, കോട്ടയം 914, കാസര്‍ഗോഡ് 697, വയനാട് 660, ഇടുക്കി 429, പത്തനംതിട്ട 374 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 22, കണ്ണൂര്‍ 13, തൃശൂര്‍ 12, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, കൊല്ലം 4, കോട്ടയം, എറണാകുളം 2 വീതം, ഇടുക്കി, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1044, കൊല്ലം 1841, പത്തനംതിട്ട 549, ആലപ്പുഴ 1192, കോട്ടയം 693, ഇടുക്കി 217, എറണാകുളം 1621, തൃശൂര്‍ 2256, പാലക്കാട് 1284, മലപ്പുറം 2871, കോഴിക്കോട് 2147, വയനാട് 493, കണ്ണൂര്‍ 836, കാസര്‍ഗോഡ് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,26,761 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,61,133 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,537 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,596 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2402 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യങ്ങള്‍
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement