• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19 | കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടി

Covid 19 | കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടി

ബ്രേക്ക് ദി ചെയിന്‍ കാമ്പയിന് ഭാഗമായി നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ മെയ് 15 രാവിലെ ഏഴു മണിവരെ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് പരിഹരിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ബ്രേക്ക് ദി ചെയിന്‍ കാമ്പയിന് ഭാഗമായി നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ മെയ് 15 രാവിലെ ഏഴു മണിവരെ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

  നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ അവശ്യ സേവനങ്ങളില്‍ ഉള്ളവരെ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കൂ. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 15 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനും വിവാങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി പരമിതപ്പെടുത്താനും ഉത്തരവിട്ടു.

  Also Read- Covid 19 | കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കമില്ലാതെ തന്നെ വൈറസ് പടരുന്നു; മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഇന്ന് 63,309 പുതിയ കോവിഡ് കേസുകളും 985 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണം 44,73,394 ആയും മരണസംഖ്യ 67,214 ആയും ഉയര്‍ന്നു. അതേസമയം നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം തന്നെ 2005ലെ ദുരന്തനിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

  രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ ഇന്നെ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

  നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിന് മേല്‍ മരിക്കുന്ന രാജ്യങ്ങില്‍ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ 2 ലക്ഷത്തിന് മുകളിലുള്ളത്.

  Also Read-Covid Vaccine | കോവാക്‌സിന് വില കുറച്ച് ഭാരത് ബയോടെക്; സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കും

  അതേസമയം, രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു. 15,00,20,648 പേരാണ് ഇതുവരെ വാക്‌സിന്‍ എടുത്തത്. 1,50,86,878 പേര്‍ ഇതുവരെ രോഗമുക്തിയും നേടി.

  കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.

  Also Read- Covid 19 | സ്വകാര്യ ആശുപത്രികളിൽ സർക്കാർ സൗജന്യ വാക്സിൻ അനുവദിക്കില്ല

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂര്‍ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂര്‍ 1045, കാസര്‍ഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,44,301 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,69,831 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,009 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
  Published by:Jayesh Krishnan
  First published: