advertisement

Covid 19 | സ്വകാര്യ ആശുപത്രികളിൽ സർക്കാർ സൗജന്യ വാക്സിൻ അനുവദിക്കില്ല

Last Updated:

സ്വകാര്യ ആശുപത്രികളിൽ ഇനി വാക്സിനേഷൻ ചെലവ് കൂടും

തിരുവനന്തപുരം: മെയ് ഒന്നാം തിയതി മുതൽ സ്വകാര്യ ആശുപത്രികൾ സ്വന്തം നിലയിൽ വാക്സിൻ വാങ്ങി ഉപയോഗിക്കണം. ശനിയാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങണം. ഇപ്പോള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്‌സിന്‍ നാളെ കൊടുത്ത് തീർക്കണം. ഇപ്പോള്‍ വാങ്ങിയ വാക്‌സിന്റെ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്.
കോവീഷീൽഡ് വാക്സിൻ ഒരു ഡോസ് 600 രൂപയ്ക്കാകും സ്വകാര്യ ആശുപത്രികൾക്ക് നൽകുക. ഇതിന് പുറമെ സർവ്വീസ് ചാർജും ആശുപത്രികൾക്ക് ഈടാക്കാം. കേന്ദ്രം അനുവദിച്ച് കൊടുത്ത സർവ്വീസ് ചാർജ് തന്നെ 250 രൂപയാണ്. അതായത് കുറഞ്ഞത് 850 രൂപ സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സിൻ എടുക്കാൻ കൊടുക്കേണ്ടി വരും. ജിഎസ്ടി കൂടി ഈടാക്കിയാൽ തുക അനിയും കൂടും.
കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ ഇനി ഓൺലൈൻ രജിസ്ട്രേഷൻ വേണ്ട.  സ്പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസെടുക്കാനുള്ളവർക്ക് മുൻഗണന നൽകാൻ ആരോഗ്യവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശമിറക്കി. ഓൺലൈനിൽ സ്ലോട്ട് ലഭിക്കാത്തതിനാൽ രണ്ടാം ഡോസ് വൈകുന്നതായി പരാതി വ്യാപകമായതോടെയാണ് നടപടി.
advertisement
രണ്ടാം ഡോസിന് നീക്കിവെച്ച ശേഷം അവശേഷിക്കുന്ന സ്ലോട്ടുകൾ മാത്രമേ ഇനി ഓൺലൈനിൽ ബുക്ക് ചെയ്യാനാകൂ. സ്പോട്ട് അലോട്ട്മെന്റിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണത്തിനും നിർദ്ദേശമുണ്ട്.  ഓരോ കേന്ദ്രങ്ങളിലും രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരെ കണ്ടെത്തി പ്രത്യേകം സമയം അനുവദിച്ച് നൽകാനാണ് നിർദ്ദേശം.
രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
advertisement
Summary: Private hospitals in Kerala will not be allotted free Covid 19 vaccines and therefore people have to pay for it
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സ്വകാര്യ ആശുപത്രികളിൽ സർക്കാർ സൗജന്യ വാക്സിൻ അനുവദിക്കില്ല
Next Article
advertisement
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
  • ജയലളിതയുടെ 78-ാം ജന്മദിനത്തിൽ ശശികല പുതിയ ദ്രാവിഡ പാർട്ടി പ്രഖ്യാപിച്ചു, പതാകയും പുറത്തിറക്കി

  • പാർട്ടിയുടെ പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിതയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

  • 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കും

View All
advertisement