• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19 | കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കമില്ലാതെ തന്നെ വൈറസ് പടരുന്നു; മുഖ്യമന്ത്രി

Covid 19 | കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കമില്ലാതെ തന്നെ വൈറസ് പടരുന്നു; മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

pinarayi vijayan

pinarayi vijayan

 • Last Updated :
 • Share this:
  തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കമില്ലാതെ തന്നെ വൈറസ് പടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാമത്തെ തരംഗത്തില്‍ കാണുന്ന പ്രത്യേകത അടുത്ത സമ്പര്‍ക്കം കൂടാതെ തന്നെ രോഗം പടരുന്നു എന്നതാണ്. ഇതിനര്‍ഥം വൈറസ് വായുവില്‍ ഒരുപാട് നേരം തങ്ങി നില്‍ക്കുന്നു എന്നോ വായുവിലൂടെ ഒരുപാട് ദൂരം സഞ്ചരിക്കുന്നു എന്നോ അല്ല. ഒരു മുറിയില്‍ മാസ്‌ക് ധരിക്കാതെ അശ്രദ്ധമായി ഇരുന്നാല്‍തന്നെ വൈറസ് പകരാന്‍ പ്രാപ്തമാണ്. ഇവയ്ക്ക് മനുഷ്യകോശത്തിലേക്ക് കടക്കാന്‍ കഴിവുണ്ട്' മുഖ്യമന്ത്രി പറഞ്ഞു.

  അതേസമയം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്താഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ നിയന്ത്രണം കര്‍ശനമാക്കും. സിനിമ, ടിവി സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കും. മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം.

  Also Read-Covid Vaccine | കോവാക്‌സിന് വില കുറച്ച് ഭാരത് ബയോടെക്; സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കും

  ദുരന്തനിവാരണ നിയമം ഉപയോഗിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകള്‍ സമയക്രമം പാലിക്കണം, അകലം പാലിക്കാന്‍ പറ്റാത്ത ചടങ്ങുകള്‍ നിര്‍ത്തിവെക്കണം. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം. ഓക്സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കര്‍ പതിക്കണം.

  അതേസമയം സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  Also Read- Covid 19 | സ്വകാര്യ ആശുപത്രികളിൽ സർക്കാർ സൗജന്യ വാക്സിൻ അനുവദിക്കില്ല

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.

  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.

  110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കോട്ടയം 14, തിരുവനന്തപുരം 12, കാസര്‍ഗോഡ് 11, പത്തനംതിട്ട, പാലക്കാട്, വയനാട് 10 വീതം, എറണാകുളം, തൃശൂര്‍ 5 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂര്‍ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂര്‍ 1045, കാസര്‍ഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,44,301 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,69,831 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,009 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
  Published by:Jayesh Krishnan
  First published: