തിരുവനന്തപുരം: കേരളത്തില് ഇന്ന് 5718 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര് 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര് 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന് (86), ഡീസന്റ് ജങ്ഷന് സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന് (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന് നായര് (87), പരിയാരം സ്വദേശി പദ്മനാഭന് പോറ്റി (77), വടയാര് സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു (43), കാഞ്ഞിരപ്പള്ളി സ്വദേശി കമലുദീന് (56), കുറ്റിപാടി സ്വദേശി സോമരാജന് (53), എറണാകുളം കാക്കനാട് സ്വദേശിനി റുക്കിയ അസീസ് (73), വൈപ്പിന് സ്വദേശി ടി.എന്. ഭാസ്കരന് (76), മട്ടാഞ്ചേരി സ്വദേശി പോള് കാമിലസ് (73), തൃശൂര് കൈപമംഗലം സ്വദേശി അസീസ് (47), പറളം സ്വദേശി എ.ടി. വര്ഗീസ് (80), വയനാട് കാക്കവയല് സ്വദേശി മുഹമ്മദ് (75), കമ്പളക്കാട് സ്വദേശിനി മറിയം (72), മലപ്പുറം ചേരൂര് സ്വദേശി അബ്ദു (45), ഉരങ്ങാടിരി സ്വദേശി ഹെയ്ദര് (76), കുറ്റിപ്പുറം സ്വദേശി കുഞ്ഞലവി (86), ആനമങ്ങാട് സ്വദേശിനി തന്സീറ (23), കോട്ടക്കല് സ്വദേശി കുഞ്ഞിമുഹമ്മദ് (66), പത്തനങ്ങാടി സ്വദേശിനി പാത്തുമുന്നി (67), തിരൂരങ്ങാടി സ്വദേശി അബ്ദുള്ള (47), കോഴിക്കോട് ഏലത്തൂര് സ്വദേശിനി രാധ (73), തിക്കൊടി സ്വദേശിനി സൗദത്ത് (46), ഫറോഖ് കോളേജ് സ്വദേശി സതീഷ് കുമാര് (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 903, കോഴിക്കോട് 735, കോട്ടയം 559, തൃശൂര് 512, എറണാകുളം 359, പാലക്കാട് 234, ആലപ്പുഴ 376, കൊല്ലം 314, തിരുവനന്തപുരം 174, കണ്ണൂര് 223, ഇടുക്കി 177, വയനാട് 172, പത്തനംതിട്ട 115, കാസര്ഗോഡ് 138 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
60 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 13, തിരുവനന്തപുരം 8, തൃശൂര്, എറണാകുളം 7 വീതം, പാലക്കാട് 6, പത്തനംതിട്ട 5, മലപ്പുറം 4, കോഴിക്കോട് 3, ഇടുക്കി, വയനാട്, കാസര്ഗോഡ് 2 വീതം, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 451, കൊല്ലം 662, പത്തനംതിട്ട 130, ആലപ്പുഴ 548, കോട്ടയം 500, ഇടുക്കി 109, എറണാകുളം 440, തൃശൂര് 377, പാലക്കാട് 444, മലപ്പുറം 796, കോഴിക്കോട് 554, വയനാട് 139, കണ്ണൂര് 276, കാസര്ഗോഡ് 70 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,401 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,61,874 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,029 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,98,929 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 15,100 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1726 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര് ജില്ലയിലെ ഒരുമനയൂര് (കണ്ടെന്മെന്റ് സോണ് സബ് വാര്ഡ് 1), കടങ്ങോട് (7, 18), തേക്കുമുക്ക് (സബ് വാര്ഡ് 18), പറളം (2), വല്ലച്ചിറ (9), പത്തനംതിട്ട ജില്ലയിലെ കുറ്റൂര് (സബ് വാര്ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്.
38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus