HOME /NEWS /Corona / Covid 19| സംസ്ഥാനത്ത് ഇന്ന് 6028 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60365 സാമ്പിളുകൾ

Covid 19| സംസ്ഥാനത്ത് ഇന്ന് 6028 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60365 സാമ്പിളുകൾ

covid positive

covid positive

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

  • Share this:

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

    28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനി ആനന്ദവല്ലി (64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി (76), കടക്കാവൂര്‍ സ്വദേശി സുരേഷ് (53), കൊല്ലം ആയൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (65), ക്ലാപ്പന സ്വദേശി താജുദ്ദീന്‍ (60), അമ്പനാട് സ്വദേശി ജലാലുദീന്‍ (56), തേവലക്കര സ്വദേശിനി ഐഷ കുഞ്ഞ് (72), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി സുഫികോയ (64), പുന്നപ്ര സ്വദേശി ടിനി (48), പേഴാപ്ര സ്വദേശിനി കല്യാണി (88), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി രാജു (52), എറണാകുളം മേക്കാട് സ്വദേശി എം.ജെ. ജോണ്‍ (68), കര്‍ഷക റോഡ് സ്വദേശി ടി.ജി. ഇഗ്നേഷിയസ് (72), തൃശൂര്‍ എനമക്കല്‍ സ്വദേശി ആര്‍.എസ്. അമ്പൂട്ടി (73), എടക്കര സ്വദേശിനി വി.കെ. കമലാക്ഷി (79), ഒല്ലൂര്‍ സ്വദേശി ടി.സി ദേവസി (79), കൈപമംഗലം സ്വദേശി അബ്ദുള്‍ അസീസ് (46), കാരയമുറ്റം സ്വദേശി ഹാരിഷ് കേശവ് (46), ദേശമംഗലം സ്വദേശിനി ശാരദ വാസുദേവന്‍ (63), പറവത്താനി സ്വദേശി സി.ടി. തോമസ് (69), പാലക്കാട് കേരളശേരി സ്വദേശിനി ആമിന (72), മലപ്പുറം പന്നിപ്പാറ സ്വദേശി പാച്ചന്‍ (72), കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി സുശീല (72), ഫറോഖ് സ്വദേശി സുധാകരന്‍ (53), മൊടക്കല്ലൂര്‍ സ്വദേശി രാജന്‍ (64), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് (49), തളിയില്‍ സ്വദേശി പങ്കജാക്ഷന്‍ (66), മുഴപ്പിലങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ദിക് (59) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1997 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 996, കോഴിക്കോട് 641, തൃശൂര്‍ 639, പാലക്കാട് 351, എറണാകുളം 387, കൊല്ലം 505, കോട്ടയം 420, ആലപ്പുഴ 392, തിരുവനന്തപുരം 285, കണ്ണൂര്‍ 176, പത്തനംതിട്ട 118, കാസര്‍ഗോഡ് 126, വയനാട് 125, ഇടുക്കി 52 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 7, പാലക്കാട് 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, മലപ്പുറം, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, കാസര്‍ഗോഡ് 2 വീതം, കോട്ടയം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

    Also Read കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എം.ബി.ബി.എസ് പ്രവേശനത്തിൽ സംവരണം; സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 611, കൊല്ലം 664, പത്തനംതിട്ട 137, ആലപ്പുഴ 824, കോട്ടയം 301, ഇടുക്കി 62, എറണാകുളം 545, തൃശൂര്‍ 803, പാലക്കാട് 497, മലപ്പുറം 740, കോഴിക്കോട് 634, വയനാട് 151, കണ്ണൂര്‍ 295, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,81,718 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2032 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ 1, 2 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ അകത്തേത്തറ (6), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    First published:

    Tags: Corona, Corona Death, Corona In India, Corona News, Corona outbreak, Corona virus, Corona Virus India, Corona virus outbreak, Corona virus spread, Coronavirus