Covid 19 | മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു; മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മഹാരാഷ്ട്രയിലെ രത്‌നഗിരി, നവി മുംബൈ, പല്‍ഘാര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ രത്‌നഗിരി, നവി മുംബൈ, പല്‍ഘാര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് മ്യൂട്ടേറ്റ് ചെയ്യപ്പെട്ട വകഭേദമാണ് ഡെല്‍റ്റ പ്ലസ്.
എന്നാല്‍ ഈ വകഭേദത്തിനെ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചിട്ടില്ലെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡെല്‍റ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
സജീവ കേസുകള്‍ എട്ടുലക്ഷം വരെയാകാമെന്നും ഇതില്‍ പത്തു ശതമാനം കുട്ടികളാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുറയുമ്പോള്‍ കോലാപ്പൂര്‍, സിന്ധുദുര്‍ഗ്, റായ്ഗഡ്, രത്‌നഗിരി, സതാര, സാംഗ്ലി എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.
advertisement
ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ഏഴു കേസുകളില്‍ അഞ്ചു കേസുകള്‍ രത്‌നഗിരിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച 8,912 കോവിഡ് കേസുകളും 257 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തില്‍ താഴെ എത്തുന്നത്. രാജ്യത്ത് ഇതുവരെ 2,98,81,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
advertisement
Also Read-ഒരു കിലോ പഴത്തിന് 3300 രൂപ; ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ഇതോടെ ഇതുവരെ 2,87,66,009 പേര് കോവിഡ് മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1576 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവില്‍ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്‌സിന് നല്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Location :
First Published :
June 20, 2021 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു; മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്