Hotspots in Kerala | സംസ്ഥാനത്ത് നാല് പുതിയ ഹോട്ട് സ്പോട്ടുകൾ, ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 722
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇതോടെ കേരളത്തിൽ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകൾ ആയി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ കേരളത്തിൽ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 5042 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 4338 പേരും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ബാക്കിയുള്ളവരിൽ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഉറവിടം അറിയാത്ത 450 കേസുകളും ഉണ്ട്. സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണവും ഉയരുന്നുണ്ട്.
advertisement
Also Read-Drive in Cinema | കൊച്ചിയിലും കാറിലിരുന്ന് സിനിമ കാണാം; ഒരു കാറിന് ടിക്കറ്റ് നിരക്ക് 1180 രൂപ
കഴിഞ്ഞ ദിവസം മാത്രം 110 ആരോഗ്യപ്രവർത്തകർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
advertisement
എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Location :
First Published :
October 06, 2020 6:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Hotspots in Kerala | സംസ്ഥാനത്ത് നാല് പുതിയ ഹോട്ട് സ്പോട്ടുകൾ, ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 722