നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • സൗജന്യ വാക്‌സിന്‍; 44 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

  സൗജന്യ വാക്‌സിന്‍; 44 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

  25 കോടി കോവിഷീല്‍ഡ് വാക്‌സിനും 19 കോടി ഡോസ് കൊവാക്‌സിനും ഓര്‍ഡര്‍ നല്‍കിയതായി നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അറിയിച്ചു

  covid vaccine

  covid vaccine

  • Share this:
   ന്യൂഡല്‍ഹി: വാക്‌സിന്‍ നയം മാറ്റിയതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി കോവിഷീല്‍ഡ് വാക്‌സിനും ബാരത് ബയോടെക്കില്‍ നിന്ന് 19 കോടി ഡോസ് കൊവാക്‌സിനും ഓര്‍ഡര്‍ നല്‍കിയതായി നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അറിയിച്ചു.

   ഘട്ടം ഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. പുതിയ ഓര്‍ഡറിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 30 ശതമാനം തുക മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും വി കെ പോള്‍ വ്യക്തമാക്കി. കൊവാക്‌സിനും കോവിഷീല്‍ഡ് വാക്‌സിനും പുറമേ ഇ-കമ്പനിയുടെ 30 കോടി ഡോസ് വാക്‌സിന് കൂടി കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സെപ്റ്റംബറോടെ ലഭ്യമാകുമന്നും അദ്ദേഹം വ്യക്തമാക്കി.

   Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; മരണം 124

   ജൂണ്‍ 21 മുതല്‍ രാജ്യത്ത് സൗജന്യ വാക്‌സിന്‍ നിലവില്‍ വരും. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും.

   സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന അമ്പത് ശതമാനം കൂടി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങള്‍ക്ക് വാക്‌സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്‌സിന്റെ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും നിര്‍വഹിക്കുക.

   സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാം. വാക്‌സിനേഷന്‍ ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനുകളുടെ നിരക്ക് കുറച്ചു. 150 രൂപയ്ക്ക് വാക്‌സിന്‍ ലഭ്യമാകും.

   Also Read-ദേശീയ കോവിഡ് വാക്സിനേഷൻ നയം: പരിഷ്കരിച്ച നിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി; സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാക്സിൻ വാങ്ങാം

   അതേസമയം രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 86,498 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 63 ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും കുറവ് പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 2,89,96,473 ആയിരിക്കുകയാണ്. ഇതില്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ 1,82,282 പേര്‍ ഉള്‍പ്പെടെ ആകെ 2,73,41,462 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

   കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് സജീവ കേസുകള്‍ 13,03,702 ആണ് രാജ്യത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ പതിനഞ്ച് ദിവസമായി കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 36,82,07,596 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.
   Published by:Jayesh Krishnan
   First published:
   )}