ദേശീയ കോവിഡ് വാക്സിനേഷൻ നയം: പരിഷ്കരിച്ച നിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി; സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാക്സിൻ വാങ്ങാം

Last Updated:

18 വയസ്സിന് മുകളിലുള്ളവർക്ക് സംസ്ഥാനങ്ങൾ മുൻഗണനാ ക്രമം നിശ്ചയിക്കണം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദേശീയ കോവിഡ് വാക്സിനേഷൻ നയവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം, എന്നിവ സംബന്ധിച്ച്  ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചിരുന്നു.  ഇക്കാര്യങ്ങൾ കണക്കിലെടുത്ത്, ദേശീയ കോവിഡ് വാക്സിനേഷൻ നയം  പരിഷ്കരിക്കുന്നതായാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകും.
മാർഗനിർദേശങ്ങൾ ഇങ്ങനെ
1. വാക്സിൻ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75% കേന്ദ്രസർക്കാർ വാങ്ങും.  ദേശീയ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതൽ വാങ്ങിയ വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരും.
2.  ഗവൺമെന്റ് വാക്സിനേഷൻ സെന്ററുകൾ മുഖേന ഈ ഡോസുകൾ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകും.
3.  സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്ന വാക്സിൻ ഡോസുകളെ സംബന്ധിച്ച മുൻ‌ഗണന ക്രമം തുടരും.
4. ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ള പൗരന്മാർ, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാർ, 18 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർ എന്നിങ്ങനെ മുൻഗണന ക്രമം തുടരും.
advertisement
5. 18 വയസ്സിന് മുകളിലുള്ളവർക്ക് സംസ്ഥാനങ്ങൾ മുൻഗണനാ ക്രമം നിശ്ചയിക്കണം.
6. ആകെ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകാം.
7. സ്വകാര്യ ആശുപത്രികൾക്ക് നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാം.
8. വാക്സിന്റെ വില നിർമാതാക്കൾ നിശ്ചയിക്കും.
9. ആശുപത്രികൾ തുക നൽകേണ്ടത് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി.
advertisement
10. സർവീസ് ചാർജായി 150 രൂപ വരെയും ഈടാക്കാം.
11. സ്വകാര്യ ആശുപത്രികളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കണം
12. സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണത്തിലും തുല്യത ഉറപ്പാക്കണം. എല്ലാ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിനും ഏതെങ്കിലും സ്വകാര്യ ആശുപത്രി വാക്സിൻ അധികമായി വാങ്ങിച്ചു കൂട്ടുന്നത് ഒഴിവാക്കുന്നതിനുമാണിത്.
advertisement
13. ഉയർന്ന വരുമാനമുള്ള പൗരന്മാർ  സ്വകാര്യ ആശുപത്രിയുടെ സേവനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും.
14. പൗരന്മാർക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നതിന്  പൊതു സേവന കേന്ദ്രങ്ങളെയും കോൾ സെന്ററുകളെയും സംസ്ഥാനങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണം.
15. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 2021 ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരും. കാലാകാലങ്ങളിൽ അവലോകനം ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ദേശീയ കോവിഡ് വാക്സിനേഷൻ നയം: പരിഷ്കരിച്ച നിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി; സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാക്സിൻ വാങ്ങാം
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement