HOME /NEWS /Corona / Hotspots in Kerala | സംസ്ഥാനത്ത് ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകൾ; 21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

Hotspots in Kerala | സംസ്ഥാനത്ത് ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകൾ; 21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

News18

News18

നിലവിൽ സംസ്ഥാനത്ത് ആകെ 570 ഹോട്ട്സ്പോട്ടുകളുണ്ട്.

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി. പാലക്കാട്, തൃശൂർ, മലപ്പുറം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, ജില്ലകളിലാണ് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകൾ. അതേസമയം 21 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 570 ഹോട്ട്സ്പോട്ടുകളുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വാർത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

    പുതിയ ഹോട്ട്സ്പോട്ടുകൾ

    പാലക്കാട് ജില്ലയിലെ കടമ്ബഴിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കൊടമ്ബ (6), പട്ടിത്തറ (10, 12), ഓങ്ങല്ലൂര്‍ (7), മങ്കര (13), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), തോളൂര്‍ (സബ് വാര്‍ഡ് 13), പുതുക്കാട് (സബ് വാര്‍ഡ് 12), ഇടുക്കി ജില്ലയിലെ പീരുമേട് (14, 15), അയ്യപ്പന്‍ കോവില്‍ (8, 9, 10 സബ് വാര്‍ഡ്), കുമാരമംഗലം (സബ് വാര്‍ഡ് 8, 9), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കോട്ടയം ജില്ലയിലെ തിടനാട് (9), കങ്ങഴ (4, 7), പത്തനംതിട്ട ജില്ലയിലെ നിരണം (5), കുന്നന്താനം (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ അത്തോളി (17), കൊല്ലം ജില്ലയിലെ പൂതക്കുളം (12), എറണാകുളം ജില്ലയിലെ ആവോലി (സബ് വാര്‍ഡ് 6), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (17, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

    21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി (സബ് വാര്‍ഡ് 9), കൈനകരി (8, 9), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ചമ്ബക്കുളം (1), മാരാരിക്കുളം സൗത്ത് (16), തൃശൂര്‍ ജില്ലയിലെ വേളൂക്കര (സബ് വാര്‍ഡ് 3), മടക്കത്തറ (സബ് വാര്‍ഡ് 16), കരളം (14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (21), കൊറട്ടി (9), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 18, 20), നായരമ്ബലം (സബ് വാര്‍ഡ് 8), നെല്ലിക്കുഴി (4, 11), പാലക്കാട് ജില്ലയിലെ അയിലൂര്‍ (7), നെല്ലിയാമ്ബതി (സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ മുണ്ടക്കയം (8), മണിമല (7), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (2, 12, 19), വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (19), പത്തനംതിട്ട ജില്ലയിലെ കടമ്ബനാട് (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 570 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി​ [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]

    സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

    First published:

    Tags: Covid 19, Covid 19 in Kerala, Hotspot, Hotspot in Kerala, New hotspot