കോവിഡ് വാക്സിൻ എടുത്തശേഷം പ്രതിരോധശേഷി വർദ്ധിക്കാൻ എത്ര സമയമെടുക്കും? അറിയേണ്ട കാര്യങ്ങൾ

Last Updated:

ഈ വർഷം അവസാനത്തോടെ എല്ലാ പൗരന്മാർക്കും വാക്സിൻ എത്തിക്കണെന്ന് ലക്ഷ്യമിടുന്നതിനാൽ, നിലവില്‍ മൂന്ന് കോവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അംഗീകാരം നൽകിയിട്ടുണ്ട്.

(Representational Photo: Shutterstock)
(Representational Photo: Shutterstock)
കോവിഡ് രണ്ടാം തരംഗത്തിൽ സംഭവിച്ച നഷ്ടങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യ വരാൻ സാധ്യതയുള്ള മൂന്നാം തരംഗത്തിനെതിരായ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം വാക്സിൻ വിതരണം വേഗത്തിലാക്കാനും രാജ്യം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ജൂൺ 23നു പുറത്തിറക്കിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ പുതിയതായി 51,667 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 3,01,34,445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കോവിഡ് വാക്സിൻ ആളുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് രാജ്യത്ത് വേഗത കൂട്ടിയിരിക്കുകയാണ്. ജൂൺ 24 വരെ ആകെ 30,79,48,744 ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 3.8 ശതമാനം പേർക്ക് മാത്രമാണ് രോഗപ്രതിരോധ കുത്തിവെപ്പ് ലഭിച്ചിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ജനുവരി മുതല്‍ 15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.
advertisement
ഈ വർഷം അവസാനത്തോടെ എല്ലാ പൗരന്മാർക്കും വാക്സിൻ എത്തിക്കണെന്ന് ലക്ഷ്യമിടുന്നതിനാൽ, നിലവില്‍ മൂന്ന് കോവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അംഗീകാരം നൽകിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, റഷ്യയുടെ സ്പുട്നിക് വി എന്നിവയാണ് ഈ വാക്സിനുകൾ. രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി ഓരോ വാക്സിനും വ്യത്യസ്തമാണ്.
കേന്ദ്രസർക്കാർ പറയുന്നതനുസരിച്ച്, കോവിഷീൽഡ് ഡോസുകൾക്ക് 12-16 ആഴ്ച ഇടവേളയും, കോവാക്സിന്‌ 4-6 ആഴ്ച ഇടവേളയും സ്പുട്നിക് വിയ്ക്ക് 21-90 ദിവസത്തെ ഇടവേളയുമാണ്‌ നൽകേണ്ടത്. ഈ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ഓരോരുത്തർക്കും ആദ്യത്തെ ഡോസിനുശേഷം പ്രതിരോധശേഷി വർദ്ധിക്കുന്നതിന് രണ്ടാഴ്ച സമയമെടുക്കും. രോഗപ്രതിരോധ കുത്തിവെപ്പ് താരതമ്യേന പുതിയതായതിനാല്‍ പ്രതിരോധശേഷി വർദ്ധിക്കുന്നതിന് അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എത്ര സമയമെടുക്കുന്നുവെന്നും ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളുടെ ഏറ്റവും വലിയ സംശയം കുത്തിവയ്പിനുശേഷം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എത്ര സമയമെടുക്കും എന്നതാണ്.
advertisement
ലോകാരോഗ്യ സംഘടനയുടെ ഡോ. കാതറിൻ ഓബ്രിയൻ പറയുന്നതനുസരിച്ച്, ആദ്യ ഡോസിനു ശേഷം മികച്ച രോഗപ്രതിരോധശേഷി ലഭിക്കുന്നതിന് രണ്ടാഴ്ച സമയമെടുക്കുമെന്നാണ്‌. രണ്ടാമത്തെ ഡോസ് ആ പ്രാരംഭ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധശേഷി വീണ്ടും ശക്തമാക്കുകയും ചെയ്യും.
കോവിഡ് -19 വാക്സിനുകൾ വൈറസിനെതിരെയുള്ള പ്രതിരോധശേഷി നല്‍കുന്നതോടൊപ്പം വൈറസിനെ തിരിച്ചറിയാനും അതിനെതിരെ പോരാടാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ പ്രതിരോധശേഷി ലഭിക്കുകയുള്ളൂ, അതിനർത്ഥം ആ വ്യക്തിക്ക് ആ സമയദൈർഘ്യത്തിനുള്ളിൽ തീർച്ചയായും രോഗം പിടിപെടാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നു തന്നെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വാക്സിൻ എടുത്തശേഷം പ്രതിരോധശേഷി വർദ്ധിക്കാൻ എത്ര സമയമെടുക്കും? അറിയേണ്ട കാര്യങ്ങൾ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement