ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ ഇൻകോവാക്കിന്റെ വിലവിവരങ്ങൾ പുറത്ത്. ബൂസ്റ്റര്‍ ഡോസായും ഈ നേസല്‍ വാക്സിന്‍ സ്വീകരിക്കാം. സ്വകാര്യ ആശുപത്രികളിൽ 800 രൂപക്കും സർക്കാർ ആശുപത്രികളിൽ 325 രൂപക്കും വാക്സിൻ ലഭ്യമാകും. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടൽ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം.
വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് ഈ നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്. മുൻപ് കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡ് എടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഇൻകോവാക്ക് സ്വീകരിക്കാം. രണ്ട് ഡോസ് കോഴ്സായും ഈ വാക്സിൻ എടുക്കാം. ജനുവരി അവസാനം മുതൽ ഇൻകോവാക്ക് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാകും.
”ഈ മഹാമാരിയുടെ സമയത്ത്, പ്രതിരോധത്തിനായി ഞങ്ങൾക്ക് പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കോവാക്സിൻ, ഇൻകോവാക്ക് എന്നീ രണ്ട് വ്യത്യസ്ത കോവിഡ് വാക്സിനുകൾ ഞങ്ങൾ വികസിപ്പിച്ചു. എളുപ്പവും വേദനരഹിതവുമായ പ്രതിരോധ കുത്തിവയ്‌പ് ഇൻകോവാക്കിലൂടെ സാധ്യമാകും”, ഭാരത് ബയോടെക് എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ കൃഷ്ണ എല്ല പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം, സിഡിഎസ്‌സിഒ, ബയോടെക്‌നോളജി വകുപ്പ്, കേന്ദ്രസർക്കാർ, ടെക്‌നോളജി ഡെവലപ്‌മെന്റ് ബോർഡ്, സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി എന്നിവയുടെ പിന്തുണയ്ക്കും മാർഗനിർദേശത്തിനും ഡോക്ടർ കൃഷ്ണ നന്ദി പറഞ്ഞു.
Also read- മാസ്ക് നിര്‍ബന്ധം, പുതുവത്സരാഘോഷം രാത്രി ഒരുമണിവരെ; നിയന്ത്രണം കടുപ്പിച്ച് കർണാടക
പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്‌സിന് ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
വാക്‌സിന്‍ എങ്ങനെയാണ് നല്‍കുന്നത്?
മൂക്കിലൂടെ നല്‍കുന്ന രണ്ട് ഡോസ് വാക്‌സിനാണ് ഇന്‍കോവാക്. 4 ആഴ്ചയാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള. നാല് തുള്ളി വീതം ഓരോ മൂക്കിലും നല്‍കുന്നു.
വാക്‌സിന്റെ പ്രവര്‍ത്തനം?
മൂക്കിലൂടെ ശരീരത്തിലെത്തുന്ന വാക്‌സിന്‍ വൈറസിനെതിരെയുള്ള രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. IgG , മ്യുക്കോസല്‍ IgA, ടി- സെല്ലുകള്‍ എന്നിവയെ വാക്‌സിന്‍ ഉത്തേജിപ്പിക്കുന്നു. വൈറസ് ശരീരത്തിലെത്തിയാല്‍ അവയെ പ്രതിരോധിക്കുകയും കൂടാതെ രോഗം വ്യാപിക്കുന്നത് തടയാനും വാക്‌സിന്‍ സഹായിക്കുന്നു.
ഈ വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്തത് ആരൊക്കെ?
അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇന്‍കോവാക് നല്‍കുന്നത് ഉചിതമല്ലെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പറയുന്നു. ചിലപ്പോള്‍ വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ ഇത്തരക്കാരില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.