Covid 19 | രാജ്യത്തെ പ്രതിദിന കണക്കിൽ 51% കേരളത്തിൽ; പുതിയ കേസുകളിൽ 74% രണ്ട് സംസ്ഥാനങ്ങളിൽ നിന്ന്

Last Updated:

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം ആകെ 11831 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 51% കേരളത്തിൽ നിന്നാണ്.

ന്യൂഡൽഹി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിൽ കൂടുതലും കേരളത്തിൽ നിന്നും. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം ആകെ 11831 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 51% കേരളത്തിൽ നിന്നാണ്.
ദേശീയതലത്തിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്കയായി തുടരുന്നത് കേരളവും മഹാരാഷ്ട്രയുമാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 74% ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ്. പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ കഴിഞ്ഞ ദിവസം 6075 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
Also Read-Shocking | രണ്ടുവയസുകാരനെ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തി രണ്ടാനമ്മ; 20 വർഷം തടവ്2
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
advertisement
കേരളത്തിൽ നിലവിൽ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങൾ ഉള്‍പ്പെടെ ഇതുവരെ 3867 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതിദിന കണക്കിൽ തൊട്ടടുത്ത് തന്നെയുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2673 കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ 20,44,072 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1955548 പേർ രോഗമുക്തി നേടി. 51310 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിൽ നിലവിൽ 37213 പേരാണ് ചികിത്സയിൽ തുടരുന്നത്.
advertisement
രാജ്യത്ത് ഇതുവരെ 1,08,38,194 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,05,34,505 പേർ രോഗമുക്തി നേടി. നിലവിൽ 1,48,609 പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്.1,55,080 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവാണ് രാജ്യത്ത് നടക്കുന്നത്. ജനുവരി 16ന് ആരംഭിച്ച വാക്സിൻ വിതരണ ദൗത്യം വഴി ഇതുവരെ 58,12,362 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ആഗോളതലത്തിൽ വാക്സിൻ വിതരണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ചൈന, യുകെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
advertisement
കോവിഡ് പരിശോധനകളും രാജ്യത്ത് വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോര്‍ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 20,19,00,614 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 5,32,236 സാമ്പിളുകൾ പരിശോധിച്ചു. ആഗോളതലത്തിൽ രോഗപരിശോധനയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്തെ പ്രതിദിന കണക്കിൽ 51% കേരളത്തിൽ; പുതിയ കേസുകളിൽ 74% രണ്ട് സംസ്ഥാനങ്ങളിൽ നിന്ന്
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement