HOME » NEWS » Corona » MEDICINE FOR COVID 19 CENTRE SEEKS EXPLANATION FROM PATANJALI NEW AR

Patanjali | കോവിഡിന് മരുന്ന്: പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രം; പരസ്യം നിർത്താൻ ഉത്തരവ്

മൂന്നു മുതൽ ഏഴു ദിവസത്തിനകം കോവിഡ് ഭേദമാകുന്ന മരുന്നാണിതെന്ന അവകാശവാദവുമായാണ് പതഞ്ജലി ഗ്രൂപ്പ് സ്ഥാപകൻ ബാബാ രാംദേവ് മരുന്ന് പുറത്തിറക്കിയത്

News18 Malayalam | news18-malayalam
Updated: June 23, 2020, 9:01 PM IST
Patanjali | കോവിഡിന് മരുന്ന്: പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രം; പരസ്യം നിർത്താൻ ഉത്തരവ്
News 18
  • Share this:
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19 ഭേദമാക്കുമെന്ന അവകാശവാദവുമായി ആ​യു​ര്‍​വേ​ദ മ​രു​ന്ന് പുറത്തിറക്കിയതിന് പിന്നാലെ പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ സ​ര്‍​ക്കാ​ര്‍ പ​രി​ശോധന പൂർത്തിയാകുന്നതുവരെ കൊ​റോ​ണി​ല്‍ എ​ന്ന മരുന്നിന്‍റെ പ​ര​സ്യം നി​ര്‍​ത്തി​വ​യ്ക്കാനും കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു.

മൂന്നു മുതൽ ഏഴു ദിവസത്തിനകം കോവിഡ് ഭേദമാകുന്ന മരുന്നാണിതെന്ന അവകാശവാദവുമായാണ് പതഞ്ജലി ഗ്രൂപ്പ് സ്ഥാപകൻ ബാബാ രാംദേവ് മരുന്ന് പുറത്തിറക്കിയത്. 'കൊറോണ വൈറസിനെതിരെ മരുന്നോ വാക്സിനോ യാഥാർഥ്യമാകാൻ വേണ്ടി രാജ്യവും ലോകവും കാത്തിരിക്കുകയാണ്. കൊറോണ വൈറസിനായി ആദ്യത്തെ ആയുര്‍വേദ മരുന്ന് ഞങ്ങള്‍ വികസിപ്പിച്ചിരിക്കുന്നു. പരീക്ഷണത്തിൽ 69 ശതമാനം പേർക്കും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തി ലഭിച്ചു.ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം പേരും രോഗമുക്തമാകും,’-ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാംദേവ് അവകാശപ്പെട്ടിരുന്നു.

Also Read- കോവിഡ് മുക്തമാകുമെന്ന ആവകാശവാദവുമായി പതഞ്ജലിയുടെ മരുന്ന്; ദിവ്യ കൊറോണ കിറ്റിന് വില 545 രൂപ

പതഞ്‌ജലി വികസിപ്പിച്ചെടുത്ത കൊറോണിൽ, സ്വസ്വാരി ഉള്‍പ്പടെ മൂന്ന് മരുന്നുകള്‍ അടങ്ങിയ കിറ്റിന് ‘ദിവ്യ കൊറോണ കിറ്റ്‌’ എന്നാണ് പേര്. “ഞങ്ങൾ കോവിഡ് മരുന്നുകളായ കൊറോണിലും സ്വസാരിയും അവതരിപ്പിച്ചു. ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ രോഗികളിൽ പരീക്ഷിച്ചശേഷമാണ് മരുന്ന് വിപണിയിലിറക്കിയത്. ഇതിൽ 280 രോഗികളെ ഉൾപ്പെടുത്തി, 100 ശതമാനം പേരും സുഖം പ്രാപിച്ചു. കൊറോണ വൈറസും ഇതിലെ സങ്കീർണതകളും നിയന്ത്രിക്കാൻ ഈ മരുന്നിലൂടെ കഴിഞ്ഞു, ” ബാബാ രാംദേവ് കൂട്ടിച്ചേർത്തു.

ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മ്മാണം. കൊറോണ കിറ്റ് വെറും 545 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് പതഞ്ജലി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആചാര്യ ബാൽകൃഷ്ണ പറഞ്ഞു. 30 ദിവസത്തേക്കുള്ള കിറ്റാണ് ലഭിക്കുക. ഈ മരുന്ന് കിറ്റ് ഒരാഴ്ചയ്ക്കുള്ളിൽ പതഞ്ജലി സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നും ബാബ രാംദേവ് പറഞ്ഞു. കൊറോണ കിറ്റ് വിതരണം ചെയ്യുന്നതിനായി ഒരു ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്ക് വൈദ്യപരിശോധന നടത്താൻ ആവശ്യമായ അനുമതികൾ അധികാരികളിൽ നിന്ന് എടുത്തിട്ടുണ്ടെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
TRENDING:COVID 19 | കൊല്ലത്ത് കോവിഡ‍് ബാധിച്ച് മരിച്ചയാൾ എത്തിയത് ഡൽഹിയിൽ നിന്ന് ട്രെയിനിൽ [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍ [NEWS]

ദിവ്യ സ്വസാരി വതി, പതഞ്ജലി ഗിലോയ് ഗൻവതി, പതഞ്ജലി തുളസി ഘൻവതി, പതഞ്ജലി അശ്വഗന്ധ ക്യാപ്‌സൂളുകൾ എന്നിവയും പതഞ്ജലി ദിവ്യ അനു തൈലവും കോവിഡ് രോഗികൾക്ക് പകർച്ചവ്യാധി നേരിടാൻ സഹായിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു.
Published by: Anuraj GR
First published: June 23, 2020, 8:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories