കോവിഡ് മുക്തമാകുമെന്ന ആവകാശവാദവുമായി പതഞ്ജലിയുടെ മരുന്ന്; ദിവ്യ കൊറോണ കിറ്റിന് വില 545 രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
'പരീക്ഷണത്തിൽ 69 ശതമാനം പേർക്കും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തി ലഭിച്ചു.ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം പേരും രോഗമുക്തമാകും'- ബാബാ രാംദേവ്
ന്യൂഡല്‍ഹി: കോവിഡിന് മരുന്ന് പുറത്തിറക്കി പതഞ്ജലി ഗ്രൂപ്പ്. മൂന്നു മുതൽ ഏഴു ദിവസത്തിനകം കോവിഡ് ഭേദമാകുന്ന മരുന്നാണിതെന്ന് പതഞ്ജലി ഗ്രൂപ്പ് സ്ഥാപകൻ ബാബാ രാംദേവ് അവകാശപ്പെടുന്നു. 'കൊറോണ വൈറസിനെതിരെ മരുന്നോ വാക്സിനോ യാഥാർഥ്യമാകാൻ വേണ്ടി രാജ്യവും ലോകവും കാത്തിരിക്കുകയാണ്. കൊറോണ വൈറസിനായി ആദ്യത്തെ ആയുര്‍വേദ മരുന്ന് ഞങ്ങള്‍ വികസിപ്പിച്ചിരിക്കുന്നു. പരീക്ഷണത്തിൽ 69 ശതമാനം പേർക്കും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തി ലഭിച്ചു.ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം പേരും രോഗമുക്തമാകും,’-ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാംദേവ് പറഞ്ഞു.
പതഞ്‌ജലി വികസിപ്പിച്ചെടുത്ത കൊറോണിൽ, സ്വസ്വാരി ഉള്‍പ്പടെ മൂന്ന് മരുന്നുകള്‍ അടങ്ങിയ കിറ്റിന് ‘ദിവ്യ കൊറോണ കിറ്റ്’ എന്നാണ് പേര്. “ഞങ്ങൾ കോവിഡ് മരുന്നുകളായ കൊറോണിലും സ്വസാരിയും അവതരിപ്പിച്ചു. ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ രോഗികളിൽ പരീക്ഷിച്ചശേഷമാണ് മരുന്ന് വിപണിയിലിറക്കിയത്. ഇതിൽ 280 രോഗികളെ ഉൾപ്പെടുത്തി, 100 ശതമാനം പേരും സുഖം പ്രാപിച്ചു. കൊറോണ വൈറസും ഇതിലെ സങ്കീർണതകളും നിയന്ത്രിക്കാൻ ഈ മരുന്നിലൂടെ കഴിഞ്ഞു, ” ബാബാ രാംദേവ് കൂട്ടിച്ചേർത്തു.
TRENDING:COVID 19 | കൊല്ലത്ത് കോവിഡ‍് ബാധിച്ച് മരിച്ചയാൾ എത്തിയത് ഡൽഹിയിൽ നിന്ന് ട്രെയിനിൽ [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍ [NEWS]
ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മ്മാണം. കൊറോണ കിറ്റ് വെറും 545 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് പതഞ്ജലി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആചാര്യ ബാൽകൃഷ്ണ പറഞ്ഞു. 30 ദിവസത്തേക്കുള്ള കിറ്റാണ് ലഭിക്കുക. ഈ മരുന്ന് കിറ്റ് ഒരാഴ്ചയ്ക്കുള്ളിൽ പതഞ്ജലി സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നും ബാബ രാംദേവ് പറഞ്ഞു. കൊറോണ കിറ്റ് വിതരണം ചെയ്യുന്നതിനായി ഒരു ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്ക് വൈദ്യപരിശോധന നടത്താൻ ആവശ്യമായ അനുമതികൾ അധികാരികളിൽ നിന്ന് എടുത്തിട്ടുണ്ടെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
advertisement
ദിവ്യ സ്വസാരി വതി, പതഞ്ജലി ഗിലോയ് ഗൻവതി, പതഞ്ജലി തുളസി ഘൻവതി, പതഞ്ജലി അശ്വഗന്ധ ക്യാപ്‌സൂളുകൾ എന്നിവയും പതഞ്ജലി ദിവ്യ അനു തൈലവും കോവിഡ് രോഗികൾക്ക് പകർച്ചവ്യാധി നേരിടാൻ സഹായിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു.
സിടിആർഐ (ക്ലിനിക്കൽ ട്രയൽ രജിസ്ട്രി-ഇന്ത്യ) യിൽ നിന്ന് അനുമതി വാങ്ങിയതായി പതഞ്ജലി ഗ്രൂപ്പ് അറിയിച്ചു.നിലവിൽ മിതമായ രോഗലക്ഷണങ്ങളുള്ളവരിലാണ് മരുന്ന് ഫലപ്രദമായത്. ഇനി ഗുരുതരാവസ്ഥയിലുള്ളവരിലും വെന്‍റിലേറ്റർ സഹായത്തോടെ കഴിയുന്നവരിലും മരുന്ന് പരീക്ഷിക്കുമെന്ന് അവർ വ്യക്തമാക്കി.
അതേസമയം ബാബാ രാംദേവിന്‍റെ അവകാശവാദങ്ങളെ തള്ളി ആധുനിക മെഡിക്കൽ വിദഗദ്ധർ രംഗത്തെത്തിയിട്ടുണ്ട്. “ഈ പഠനത്തിൽ നിന്നുള്ള പ്രാരംഭ നിഗമനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കോവിഡ് -19 രോഗികൾക്ക് മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തീരുമാനിക്കുന്നതിന് മുമ്പ് പഠന രീതിയും അതിന്റെ രൂപകൽപ്പന വിലയിരുത്തുകയും ഡാറ്റയെ വിമർശനാത്മകമായി പരിശോധിക്കുകയും വേണം. ” മഹാരാഷ്ട്രയിലെ എംജിഎംഎസ് സേവാഗ്രാം മെഡിസിൻ പ്രൊഫസർ ഡോ. എസ്പി കലാന്തി പറഞ്ഞു,
advertisement
“ഗവേഷകർ അവരുടെ പഠനത്തിന്റെ മുഴുവൻ വിവരങ്ങളും പങ്കിടുകയും (സംവേദനാത്മക) ഫലങ്ങൾ മാധ്യമങ്ങളുമായി പങ്കിടുന്നതിന് മുമ്പ് ശാസ്ത്രീയ സമൂഹത്തെ വിമർശനാത്മകമായി വിലയിരുത്താൻ അനുവദിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
Location :
First Published :
June 23, 2020 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മുക്തമാകുമെന്ന ആവകാശവാദവുമായി പതഞ്ജലിയുടെ മരുന്ന്; ദിവ്യ കൊറോണ കിറ്റിന് വില 545 രൂപ